കേരളം കടുത്ത ലോക്ഡൗണിലേക്ക് കടക്കുമ്പോൾ ഓരോ പൗരനും വലിയ ഉത്തരവാദിത്വം ഈ ദിവസങ്ങളിലുണ്ട്. എല്ലാവരും അടച്ചിരിക്കുക എന്ന അർത്ഥം മാത്രമല്ല, വൈറസ് വ്യാപനത്തിന്റെ ചെയിൻ മുറിക്കുക, രോഗാവസ്ഥയിലുള്ളവരുടെ ബാഹ്യ സമ്പർക്കം പൂർണ്ണമായും കട്ട് ചെയ്യുക, അടിയന്തരമായി കെയർ വേണ്ടവർക്ക് അത് ലഭ്യമാക്കുക, മഹാമാരിയുടെ പിടിയിലേക്ക് പുതിയ ഒരാളെ എറിഞ്ഞ് കൊടുക്കാതിരിക്കുക എന്നിങ്ങനെ വലിയ ലക്ഷ്യങ്ങൾ ഉണ്ടതിന്. അതുകൊണ്ട തന്നെ സർക്കാർ ഗൈഡ്ലൈനിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ഓർക്കണം
സംസ്ഥാനത്തെ 9 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിൽ റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി ഏര്‍പ്പെടുത്തണം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
പെട്രോള്‍ പമ്പ്, കോള്‍ഡ് സ്റ്റോറേജ്, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.അവശ്യ സേവനം നൽകുന്ന കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. ട്രെയിനിങ്, റിസര്‍ച്ച്, കോച്ചിങ് അടക്കം വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കില്ല.ആരാധനാലയങ്ങളിൽ പൊതുജനപ്രവേശനം ഉണ്ടാകില്ല. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല.
ബാങ്ക്, ഇൻഷുറൻസ്, ധനകാര്യസ്ഥാപനങ്ങൾ 10 മുതല്‍ ഒരു മണിവരെ പ്രവർത്തിക്കും. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്സി ഇവ ലഭ്യമാകും.
അവശ്യവസ്തുക്കളും മരുന്നും വാങ്ങാൻ മാത്രം സ്വകാര്യവാഹനങ്ങൾക്ക് അനുമതി. ഐടി, അനുബന്ധ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാം. മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികൾക്ക് അനുമതിയില്ല.
മരണ ചടങ്ങുകൾക്ക് പരമാവധി 20 പേർ. കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അടിയന്തര പ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകൾ തുറക്കില്ല. അതുകൊണ്ട് ഓർക്കുക, ലോക്ഡൗണിൽ ഉത്തരവാദിത്വം ഓരോ പൗരനുമാണ്