കാലാവസ്ഥാ വ്യതിയാനം: Tesla ഇനി Bitcoin സ്വീകരിക്കില്ലെന്ന് CEO Elon Musk ബിറ്റ്കോയിൻ ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങുന്നത് താൽക്കാലികമായി നിർത്തി ഇലോൺ മസ്കിന്റെ ട്വീറ്റിന് ശേഷം ബിറ്റ്കോയിൻ 10 ശതമാനത്തിലധികം ഇടിഞ്ഞു ക്രിപ്റ്റോകറൻസി നല്ല ആശയമാണെന്നും എന്നാലിത് പരിസ്ഥിതിക്ക് ഹാനികരമാകരുതെന്നും മസ്ക് ബിറ്റ്കോയിൻ ഖനനത്തിനും ഇടപാടുകൾക്കും ഫോസിൽ ഇന്ധന ഉപയോഗം വർദ്ധിച്ചതിൽ ആശങ്കയുണ്ട് പ്രത്യേകിച്ചും കൽക്കരി ഉപയോഗം കൂടുതലാണെന്നും ഇത് പരിസ്ഥിതിക്ക് ദോഷമെന്നും മസ്ക് കൈവശമുളള ബിറ്റ്കോയിനുകൾ വിൽക്കില്ലെന്നും ഇലോൺ മസ്ക് വ്യക്തമാക്കി ഖനനം കൂടുതൽ സുസ്ഥിര ഊർജ്ജം ഉപയോഗിച്ചാകുമ്പോൾ ഇടപാടുകൾക്ക് ബിറ്റ്കോയിൻ ഉപയോഗിക്കും നിക്ഷേപക ആശങ്ക പരിഹരിക്കാനുള്ള ടെസ്ലയുടെ ശ്രമമായി ഇത് മാർക്കറ്റ് അനലിസ്റ്റുകൾ വിലയിരുത്തുന്നു ക്രിപ്റ്റോകറൻസി വിപണിയെ സ്വാധീനിക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കമായും കരുതപ്പെടുന്നുണ്ട് ബിറ്റ്കോയിനെക്കുറിച്ചും ഡോജ്കോയിനെക്കുറിച്ചും നിരന്തരം ട്വീറ്റ് ചെയ്യാറുണ്ട് ഇലോൺ മസ്ക് ലോകത്തിലെ നാലാമത്തെ വലിയ ക്രിപ്റ്റോകറൻസിയായി മാറാൻ ഡോജ്കോയിനെ സഹായിച്ചത് മസ്കാണ് ക്രിപ്റ്റോകറൻസി സ്വീകരിക്കുമെന്ന് മാർച്ചിൽ Tesla പ്രഖ്യാപിച്ചിരുന്നു പരിസ്ഥിതി പ്രവർത്തകരും നിക്ഷേപകരും ടെസ്ലയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചിരുന്നു ബിറ്റ്കോയിൻ 1.5 ബില്യൺ ഡോളർ ടെസ്ല വാങ്ങിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു ലോകമെമ്പാടുമുള്ള ബിറ്റ്കോയിൻ ഖനനത്തിന്റെ 75 ശതമാനത്തിലധികവും ചൈനയിലാണ് ക്രിപ്റ്റോകറൻസിയുടെ കാർബൺ ഫുട്പ്രിന്റ് ചൈനയിലെ ഏറ്റവും വലിയ പത്ത് നഗരങ്ങളെക്കാൾ വലുതാണ്