വലിയ സാമ്പത്തിക ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്ന സംരംഭകരേയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും കോവിഡ് രണ്ടാം തരംഗം ബാധിക്കുമെന്ന് ഉറപ്പാണ്. രാജ്യത്തെ MSME സെക്ടറുകളാകും ഒരു പക്ഷേ ഏറ്റവും വലിയ ഇര. ചെറുതും വലുതുമായ സംരംഭകരുടെ ആശങ്കകൾ എങ്ങനെ പരിഹരിക്കപ്പെടും?
MSME കൾക്ക് പണലഭ്യത ഉറപ്പ് വരുത്തേണ്ടത് ജീവനക്കാരെ രക്ഷിക്കാനും ക്രെഡിറ്റേഴ്സിന്റെ ആശങ്ക പരിഹരിക്കാനും ആവശ്യമാണ്. സർക്കാർ പലിശയില്ലാതെ ആറുമാസത്തേക്ക് എല്ലാ വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കണം. ചെക്ക് ബൗൺസിംഗ് ചാർജുകൾ ആവശ്യപ്പെടരുത്. കേന്ദ്രഗവൺമെന്റിന് നൽകേണ്ട Income tax, TDS, GST, PF, ESI, Capital Gains tax സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന എല്ലാ രജിസ്ട്രേഷൻ ചെലവുകളും, റോഡ് പെർമിറ്റുകൾ, പ്രൊഫഷണൽ ടാക്സ് എന്നിങ്ങനെയുള്ള എല്ലാ പേയ്മെന്റുകളും ആറുമാസത്തേക്ക് മാറ്റി വയ്ക്കണം. കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനം / SU / കോർപ്പറേറ്റുകളിൽ നിന്നുള്ള പെൻഡിംഗ് പേയ്മെന്റുകൾ ഉടൻ തന്നെ ലഭ്യമാക്കണം. റിക്കവറി / ഡിമാൻഡ് നോട്ടീസ് / വ്യവഹാര നോട്ടീസുകളിലെ എല്ലാ നടപടികളും ആറുമാസത്തേക്ക് നിർത്തി വയ്ക്കണം.
CIBIL സ്കോറിന്റെ പേരിൽ ലോണുകൾ നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. CIBIL സ്കോർ മനദണ്ഡം വായ്പക്ക് കർശനമാക്കരുത്. ജീവനക്കാർക്കുളള വാക്സിനേഷൻ CSR ചിലവുകളിൽ ഉൾപ്പെടുത്തുക.എല്ലാ ECLGS ലോണുകൾക്കും മൊറട്ടോറിയം ഒരു വർഷം കൂടി നീട്ടുക. അപേക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ബാങ്കുകൾ അധിക വായ്പകൾ പരിഗണിക്കുകയും വിതരണം ചെയ്യുകയും വേണം. വ്യവസായത്തിന്റെ തരം അനുസരിച്ച് തിരിച്ചടയ്ക്കാനുള്ള നിബന്ധനകൾ ഉദാരമാക്കണം.
കോവിഡിൽ ഉടമ മരണപ്പെട്ട സാഹചര്യം, കോവിഡിന് ശേഷം പ്രോഡക്ടോ സേവനമോ കാലഹരണപ്പെട്ടതാകുന്ന അന്തരീക്ഷം, പ്രവർത്തന ലാഭം കണ്ടെത്താനാവാത്ത അവസ്ഥ തുടങ്ങി ഗുരുതരമായ പ്രതിസന്ധികളിലുള്ള സംരംഭത്തിന് സർക്കാർ മാന്യമായ പിന്മാറ്റം നൽകണം. നിലവിലുള്ള വായ്പകളുടെ കുടിശ്ശിക തുകയുടെ 75 ശതമാനം അടച്ചുകൊണ്ട് ഒറ്റത്തവണ തീർപ്പാക്കലിലൂടെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിൽ സ്വമേധയാ വൈൻഡ്-അപ്പ് അനുവദിക്കണം. സ്വത്ത് വിൽക്കുന്നതിനും വായ്പകൾ അടയ്ക്കുന്നതിനും പുതുതായി പുനരാരംഭിക്കുന്നതിനും capital gains tax ഒഴിവാക്കണം.
കോവിഡ് വർഷം കണക്കിലെടുത്ത് എല്ലാ വായ്പാ കാലയളവുകളും കുറഞ്ഞ പലിശയിൽ ഒരു വർഷത്തേക്ക് സർക്കാർ നീട്ടണം. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ബിസിനസ്സ് ആവശ്യങ്ങൾക്കും 25 ലക്ഷം രൂപ വരെ പുതിയ ക്യാഷ് ലിമിറ്റ് ലോൺ നൽകണം. എക്സ്പോർട്ടർമാരെ ഇൻപുട്ട് ജിഎസ്ടി ടാക്സിൽ നിന്ന് ഒഴിവാക്കുക. തടസ്സരഹിതമായ ക്ലിയറൻസ് നൽകുക, വിനിമയ നിരക്കിന്റെ ഏറ്റക്കുറച്ചിലുകളിൽ നിന്നും സംരക്ഷണവും നൽകണം.
2016 മുതൽ ചെറുതും വലുതുമായ MSME സെക്ടറുകൾ പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മയിൽ നിന്നും മൈക്രോ, ചെറുകിട സംരംഭങ്ങളുടെ അടച്ചുപൂട്ടലിൽ നിന്നും രക്ഷ നേടാൻ ദീർഘകാല ദർശനവും പദ്ധതിയും ആവശ്യമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ കരുത്തായ MSMEകളെ തകർച്ചയിലേക്ക് പോകാതെ രക്ഷിക്കാൻ നടപടി ഉണ്ടായേ പറ്റൂ