പ്രതിസന്ധി കാലഘട്ടത്തിൽ സംരംഭകർക്കും ജീവനക്കാർക്കും തുണയായി മെഡിറ്റേഷൻ. ക്രിയേറ്റിവിറ്റി കൂട്ടാൻ ജീവനക്കാർക്ക് മെഡിറ്റേഷനുമായി പ്രമുഖ കമ്പനികളും. സർഗാത്മകത വർദ്ധിപ്പിക്കാൻ ധ്യാനം സഹായിക്കുമെന്ന് വിലയിരുത്തൽ. മെഡിറ്റേഷന് പ്രാധാന്യം നൽകി കമ്പനികളായ Google, Goldman Sachs, Medtronic. ജീവനക്കാർക്ക് ധ്യാനവും മറ്റ് പരിശീലനങ്ങളും വൻകിട കമ്പനികൾ നൽകുന്നു. ധ്യാനം സമ്മർദ്ദം കുറയ്ക്കുക മാത്രമല്ല, സർഗ്ഗാത്മകത വർദ്ധിപ്പിക്കാനും ഉപകരിക്കുന്നു. സർഗ്ഗാത്മകതയും പുതുമയും വർദ്ധിപ്പിക്കുന്നതിനാണ് Mindfulness mediation. ജോലിയിൽ മികച്ച മുന്നേറ്റം നൽകാൻ Mindfulness mediation സഹായിക്കും. ഊർജ്ജസ്വലത വർദ്ധിപ്പിക്കാനും സമ്മർദ്ദം ലഘൂകരിക്കാനും ഇതിലൂടെ കഴിയും. വികാര നിയന്ത്രണത്തിനും കൂടുതൽ ക്രിയാത്മക വീക്ഷണം നേടാനും പ്രാപ്തരാക്കും. പുതിയ ആശയങ്ങളിലേക്ക് മനസ് തുറക്കാൻ മെഡിറ്റേഷൻ കൊണ്ട് സാധിക്കും. പ്രതികരണങ്ങളിൽ സമചിത്തത പുലർത്താനും തീരുമാനങ്ങളെടുക്കാനും കഴിയും. സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിന് ദിനവും പത്ത് മുതൽ 12 മിനിറ്റ് ധ്യാനം മതിയാകും. നെതർലൻഡിലെ Erasmus University ഈ വിഷയം പരീക്ഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്.
Related Posts
Add A Comment