Ergatta, ഗെയിമിലൂടെ ശരീര ഫിറ്റ്നെസ് ഉറപ്പാക്കും ഈ സ്റ്റാർട്ടപ്പ്

നിങ്ങളുടെ പ്രോഡക്ട് എന്തുതന്നെയും ആയിക്കൊള്ളട്ടെ, ഉപയോക്താക്കളുടെ മുൻഗണനയും സൗകര്യവും നോക്കി മാർക്കറ്റ് പിടിച്ചക്കണം.
ഈ വിശ്വാസം മുൻനിർത്തിയാണ് എർഗാറ്റ പ്രവർത്തിക്കുന്നത്.   ഇൻസ്ട്രക്ടർമാർക്ക് പകരം ഗെയിമുകൾ ഉപയോഗിക്കുന്ന ഫിറ്റ്നെസ്  മെഷീനുകൾ നിർമ്മിക്കുന്ന കമ്പനിയാണ് എർഗാറ്റ. 2,199 ഡോളറാണ് മെഷീന്റെ വില.  200 മില്യൺ ഡോളർ മൂല്യമുള്ള കമ്പനിയായ എർഗാറ്റ ‘അറ്റ് ഹോം’ ഫിറ്റ്നസ് മാർക്കറ്റിൽ സ്വന്തം ഇടം നേടിക്കഴിഞ്ഞു.

Advanced Venture Partners നയിച്ച ഫണ്ടിങ് റൗണ്ടിൽ ബ്രൂക്ലിൻ ആസ്ഥാനമായ ഈ സ്റ്റാർട്ടപ്പ് 30 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. Greycroft, Fifth Wall and Gaingels എന്നീ സ്ഥാപനങ്ങളും റൗണ്ടിൽ പങ്കെടുത്തു. 2020 മാർച്ചിൽ ലോഞ്ച് ചെയ്ത എർഗാറ്റയുടെ റൺ റേറ്റ് വരുമാനം എട്ട് മാസത്തിനുള്ളിൽ 35 മില്യൺ ഡോളറായി ഉയർന്നിരുന്നു.

പുതിയ ഫണ്ട് ഉപയോഗിച്ച് കമ്പനി നൂതന ഗെയിമുകൾ വികസിപ്പിക്കും. ലൈവ് മത്സരങ്ങളും ഇവന്റുകളും സംഘടിപ്പിക്കും കസ്റ്റമർ ബേസ്  വർദ്ധിപ്പിക്കും. ഓപ്പറേഷൻസ് മെച്ചപ്പെടുത്തി വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കും.
“ഇന്റലിജന്റ് ഉപകരണങ്ങളും സോഫ്റ്റ്വെയർ അപ്ലിക്കേഷനുകളും ഉപയോഗിച്ചുള്ള വ്യായാമ പദ്ധതിയാണ് കണക്റ്റഡ് ഫിറ്റ്നസ്. ഈ മേഖല ജനകീയമായി മുന്നോട്ട് പോകവേയാണ് കോവിഡ് ഭീഷണി ഉടലെടുത്തത്. എന്നാൽ ഇത് മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയാണ് ചെയ്തത്,” ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ആലെറ്റ് പറഞ്ഞു.
എർഗാറ്റയുടെ വർക്ഔട്ടുകൾ ഗെയിമുകളായാണ് നൽകപ്പെടുന്നത്.  സ്പോർട്സ് മത്സരങ്ങളിൽ ഏർപ്പെട്ടുകൊണ്ടു തന്നെ ഉപയോക്താക്കൾക്ക് വ്യായാമവും ചെയ്യാം എന്നർത്ഥം.
“ഇൻസ്ട്രക്ടർമാർ നയിക്കുന്ന ഫിറ്റ്നസ് ക്ലാസുകളിൽ ജനസംഖ്യയുടെ പകുതിക്കും താത്പര്യമില്ലെന്ന് ഞങ്ങളുടെ പ്രാഥമിക മാർക്കറ്റ് റിസർച്ച് കണ്ടെത്തി. ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന സൊല്യൂഷൻ ഈ പോരായ്മ പരിഹരിക്കുന്നതും ഉപയോക്താക്കളിൽ ആസക്തി ജനിപ്പിക്കുന്നതുമാണ്,” ആലെറ്റ് പറയുന്നു.
എർഗാറ്റയ്ക്ക് പതിനായിരത്തോളം സജീവ ഉപയോക്താക്കളുണ്ട്. ഇവർ മാസത്തിൽ കുറഞ്ഞത് പത്തു തവണ, ശരാശരി 20 മിനിറ്റ് വർക്ഔട്ട് ചെയ്യുന്നുണ്ട്. മുൻ‌ പ്രകടനത്തെ അടിസ്ഥാനമാക്കി വർ‌ക്ക്ഔട്ടുകൾ പേഴ്സണലൈസ് ചെയ്തിരിക്കുന്നു. മാത്രമല്ല, ഉപയോക്താക്കളുടെ താത്പര്യം നിലനിർത്തിക്കൊണ്ടുപോകാൻതക്കവണ്ണം ഉദ്വേഗജനകമാണ് ഗേമുകൾ.
ഗെയിം അടിസ്ഥാനമാക്കിയുള്ള വർക്ക്ഔട്ടുകൾ മറ്റ് കാർഡിയോ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് ആരോഗ്യസേവന മേഖലയിലേക്ക് കടക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ആലെറ്റ് പറഞ്ഞു.
കോവിഡ് വാക്സിൻ ഡ്രൈവുകൾക്ക് ശേഷവും തങ്ങളുടെ വളർച്ച അതേപടി തുടരുമെന്ന പ്രതീക്ഷയിലാണ് എർഗാറ്റ. കാരണം ഭാവിയിൽ ഫിറ്റ്നസിന്റെ ഉറവിടം അവരവരുടെ വീടുകളായിരിക്കും എന്നതുതന്നെ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version