തകർച്ച നേരിട്ട് ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ
മൂല്യം കഴിഞ്ഞ ദിവസം 40% ഇടിഞ്ഞ് 31,000 ഡോളറിലെത്തി
ഇത് ലോകമെമ്പാടുമുള്ള ക്രിപ്റ്റോകറൻസി ഉടമകളെ ആശങ്കപ്പെടുത്തുന്നുണ്ട്
കഴിഞ്ഞ ഫെബ്രുവരിയിൽ ബിറ്റ്കോയിൻ സമാനമായ ഇടിവ് നേരിട്ടിരുന്നു
ഒരാഴ്ച മുമ്പ് 55,000 ഡോളറിന് മുകളിലാണ് ബിറ്റ്കോയിൻ വ്യാപാരം നടന്നത്
ഡോജ്കോയിനും എതറിയവും 45-40 ശതമാനം ഇടിഞ്ഞിട്ടുണ്ട്
TESLA സിഇഒ ഇലോൺ മസ്ക്കിന്റെ ട്വീറ്റുകളും ചില ചൈനീസ് നടപടികളും തിരിച്ചടിയായി
ക്രിപ്റ്റോ സേവനങ്ങൾ നൽകുന്നതിൽ നിന്ന് ധനകാര്യസ്ഥാപനങ്ങളെ കഴിഞ്ഞ ദിവസം ചൈന വിലക്കിയിരുന്നു
ടെസ്ല ഇനി ബിറ്റ്കോയിൻ സ്വീകരിക്കില്ല എന്ന മസ്കിന്റെ പ്രഖ്യാപനവും തിരിച്ചടിയായി
ബിറ്റ്കോയിന്റെ വില10 മടങ്ങ് ഉയർന്ന് ഈ വർഷം ഏപ്രിലിൽ 60,000 ഡോളർ വരെ എത്തിയിരുന്നു
Related Posts
Add A Comment