ബാങ്കിംഗ് ടെക് സ്റ്റാർട്ടപ്പ് സീറ്റ (Zeta) യുണികോൺ പദവി നേടി. ഈ വർഷം ഈ ക്ലബിൽ ചേരുന്ന പതിനാലാമത് സംരംഭമാണ് Zeta. ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് സോഫ്റ്റ് ബാങ്കിൽ നിന്ന് 250 മില്യൺ ഡോളർ നേടി. പുതിയ നിക്ഷേപം സീറ്റയുടെ മൂല്യം മൂന്നിരട്ടിയിലധികം ഉയർത്തി. സീരീസ് C ഫണ്ട്റൈസിംഗ് സീറ്റയുടെ മൂല്യം 1.45 ബില്യൺ ഡോളർ ആക്കി ഉയർത്തി. പുതിയ നിക്ഷേപം ഉപയോഗിച്ച് Zeta യുഎസ്, യൂറോപ്യൻ വിപണികളിൽ ബിസിനസ്സ് വർദ്ധിപ്പിക്കും. ഫ്രഞ്ച് കമ്പനി Sodexo 10 മില്യൺ ഡോളർ ഫണ്ടിങ് നൽകി. 2019 ൽ Sodexo 60 മില്യൺ ഡോളർ ഫണ്ട് സീറ്റയ്ക്ക് നൽകിയിരുന്നു. സീരിയൽ എൻട്രപ്രണർ ഭാവിൻ തുരഖിയയും രാംകി ഗദ്ദിപതിയും ആണ് ഫൗണ്ടർമാർ. എച്ച്ഡിഎഫ്സി ബാങ്ക്, ആർബിഎൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര തുടങ്ങിയവർ സീറ്റ ഉപയോഗിക്കുന്നു. അമേരിക്ക, യുകെ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. രാജ്യത്ത് ഇപ്പോൾ 51 യൂണികോൺ സ്റ്റാർട്ടപ്പുകളുണ്ട്.