IoT പ്ലാറ്റ്ഫോം സ്കെയിൽ ചെയ്യുന്നതിനും US, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ വിപണികളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമാണ് ഫണ്ട് ഉപയോഗിക്കുക. എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ് ടീമുകളിൽ നിയമനവും വിപുലീകരണവും പദ്ധതിയിടുന്നു.
Chirag Jain, Rasik Pansare എന്നിവർ 2015ൽ തുടക്കമിട്ടതാണ് ബെംഗളൂരു ആസ്ഥാനമായുള്ള മൊബിലിറ്റി, സ്മാർട്ട് പാർക്കിംഗ് സ്റ്റാർട്ടപ്പ് Get My Parking. ഗെറ്റ് മൈ പാർക്കിംഗിന്റെ IoT platform ലോകമെമ്പാടുമുള്ള പാർക്കിംഗ് ഓപ്പറേറ്റർമാർക്കും ഫെസിലിറ്റി മാനേജർമാർക്കും END-TO-END സേവനമാണ് നൽകുന്നത്.
സ്റ്റാർട്ടപ്പിന്റെ ടെക്നോളജിയിലൂടെ ഫിസിക്കൽ പാർക്കിംഗ് സ്ഥലങ്ങളെ ഡിജിറ്റൽ മൊബിലിറ്റി ഹബുകളിലേക്ക് കോൺടാക്റ്റ്ലെസ്സ് ആക്സസും ക്യാഷ് ലെസ്സ് പേയ്മെന്റുകളിലൂടെയും അപ്ഗ്രേഡ് ചെയ്യുന്നു. ഇന്ത്യയിലും യൂറോപ്പിലും യുഎസിലുമായി മൂവായിരത്തിലധികം പാർക്കിംഗ് സ്ഥലങ്ങൾ Get My Parking ഡിജിറ്റൈസ് ചെയ്തു.
shared mobility, സംഭരണം, ഇ-കൊമേഴ്സ് ഡെലിവറി, EVചാർജിംഗ്, ഓൺ-ദി-ഫ്ലൈ ഓട്ടോമോട്ടീവ് സർവീസ് എന്നിവയ്ക്കു തടസ്സമില്ലാതെയുളള പാർക്കിംഗ് Get My Parking സാങ്കേതികവിദ്യ നൽകുന്നുവെന്ന് CEO Chirag Jain. അഫോർഡബിൾ കട്ടിംഗ് എഡ്ജ് ടെക്നോളജിയിലൂടെ ലോകമെമ്പാടുമുളള പാർക്കിംഗ് സ്ഥലങ്ങൾ മൊബിലിറ്റി ഹബ്ബുകളാക്കാമെന്ന ആത്മവിശ്വാസം Chirag Jain പ്രകടിപ്പിക്കുന്നു.
നൂതനമായ ആശയങ്ങളും ഉല്പന്നങ്ങളുമാണ് സ്റ്റാർട്ടപ്പുകളുടെ വിജയത്തിനും മുന്നോട്ടുളള പ്രയാണത്തിനും ഫണ്ട് നൽകുന്നത്. മാറുന്ന ലോകത്തിനാവശ്യം സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഇത്തരം കണ്ടെത്തലുകളും സ്റ്റാർട്ടപ്പുകളുമാണ്.