കോവിഡ് -19 വാക്സിനേഷൻ: കോവിഷീൽഡ് രണ്ടാം ഡോസിന് പുതിയ മാർഗ നിർദ്ദേശങ്ങൾ
3 വിഭാഗങ്ങൾക്ക് ഇപ്പോൾ 84 ദിവസത്തിന് മുമ്പ് രണ്ടാം കോവിഷീൽഡ് ഷോട്ട് എടുക്കാം
ജോലിക്കോ പഠനത്തിനോ വിദേശയാത്ര നടത്തുന്നവർക്ക് 84 ദിവസമെന്നത് രണ്ടാം ഡോസിന് ബാധകമല്ല
ടോക്കിയോ ഒളിമ്പിക്സിനായുളള സംഘത്തിൽ പെടുന്നവർക്കും രണ്ടാം ഡോസ് നേരത്തെയാക്കാം
CoWIN സിസ്റ്റത്തിൽ വൈകാതെ ഈ വിഭാഗത്തിനായുളള രണ്ടാം ഡോസ് സൗകര്യം ഒരുക്കും
ആദ്യത്തെ ഡോസിന് ശേഷം 84 ദിവസമെന്ന നിശ്ചിത ഇടവേള ഈ വിഭാഗങ്ങളെ ബാധിക്കില്ല
ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര യാത്ര നടത്തേണ്ടവർക്ക് ഈ സൗകര്യം ലഭ്യമാകും
ആദ്യ ഡോസ് നൽകിയ തീയതി മുതൽ 28 ദിവസത്തിനുശേഷം മാത്രമാണ് രണ്ടാമത്തെ ഡോസ് നൽകുക
ആദ്യ ഡോസിന്റെ തീയതിക്ക് ശേഷം 28 ദിവസത്തെ കാലയളവ് കഴിഞ്ഞോ എന്നത് പരിശോധിക്കും
യാത്രാ രേഖകളും മറ്റു ആധികാരിക രേഖകളും പരിശോധിച്ചായിരിക്കും വാക്സിനേഷൻ
പാസ്പോർട്ട് രേഖയാക്കിയും വാക്സിനേഷൻ നൽകും, പാസ്പോർട്ട് നമ്പർ CoWIN സർട്ടിഫിക്കറ്റിൽ അച്ചടിക്കും
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും പുതിയ നിർദ്ദേശം നൽകിയതായി കേന്ദ്രം അറിയിച്ചു
Covid വാക്സിനേഷൻ: കോവിഷീൽഡ് രണ്ടാം ഡോസിന് പുതിയ മാർഗ നിർദ്ദേശങ്ങൾ
Related Posts
Add A Comment