കോവിഡിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിൽ മിക്ക സംരംഭക മേഖലകളും തകർന്ന കാഴ്ചയാണ്. പാൻഡെമിക് വീണ്ടും ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളി വിടുമോ എന്ന ആശങ്കകൾക്കിടയിൽ സമ്പദ് വ്യവസ്ഥയ്ക്കും വ്യാപാര വ്യവസായ മേഖലകൾക്കും മറ്റു സംവിധാനങ്ങൾക്കും സഹായകമാകുന്ന ചില നിർദ്ദേശങ്ങളാണ് ബിസിനസ് കൺസട്ടൻസായ ATBC മുന്നോട്ട് വയ്ക്കുന്നത്.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിസിനസ് കൺസൾട്ടിംഗ് സ്ഥാപനമാണ് ATBC. ഫേസ്ബുക്കിൽ നടത്തിയ ഡാറ്റാ കളക്ഷൻ സർവ്വേയിൽ നിന്നുളള ഡാറ്റയും മേഖലയുമായി ബന്ധപ്പെട്ടവരോട് നേരിട്ട് സംസാരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ATBC CEO ആസിഫ് തെയ്യമ്പാട്ടിൽ പറയുന്നു.
റിപ്പോർട്ടിലെ ചില പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്. പ്രവർത്തി സമയം കുറയ്ക്കുന്നതും ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കുന്നതിനും പകരമായി സമയം നീട്ടി നൽകുക. അപ്പോൾ തിരിക്ക് ഒഴിവാക്കാനാകും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുക. സമയം ചുരുക്കിയിട്ട് നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിന് പകരം സമയം നീട്ടി നൽകി നിയന്ത്രണം കൊണ്ടുവരിക. ഷോപ്പിംഗ് സെന്ററിനുള്ളിലെ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുക. സ്ഥാപനങ്ങളുടെ അകത്ത് ചിലവഴിക്കാവുന്ന സമയം ചുരുക്കുക എന്നിവയുൾപ്പെടെയുള്ള നിർദ്ദേശമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്.