ഒപ്റ്റിമൈസ്ഡ് Android എക്സ്പീരിയൻസുമായി റിലയൻസിന്റെ JioPhone Next | അഫൊഡബിളായ Jio സ്മാർട്ട്‌ഫോൺ
ഉപയോക്താക്കൾക്ക് ഒപ്റ്റിമൈസ്ഡ് Android എക്സ്പീരിയൻസ് വാഗ്ദാനം ചെയ്ത് JioPhone Next എത്തുന്നു. റിലയൻസ് ജിയോയും ഗൂഗിളും സഹകരിച്ചാണ് സ്മാർട്ടഫോൺ വിപണിയിലെത്തിക്കുന്നത്. പദ്ധതിയെപ്പറ്റി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയും ഗൂഗിൾ മേധാവി പിച്ചൈയും നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനിയാണ് പുതിയ പ്രൊഡക്ടിന്റെ പ്രഖ്യാപനം നടത്തിയത്.
ഗൂഗിൾ പ്ലേ സ്റ്റോർ ആക്‌സസ്, വോയ്‌സ് അസിസ്റ്റന്റ്, സ്‌ക്രീൻ ടെക്സ്റ്റ് ഓട്ടോമാറ്റിക് റീഡ്-ലൗഡ്, ഭാഷാ വിവർത്തനം എന്നീ സൗകര്യങ്ങൾ ജിയോഫോൺ നെക്സ്റ് ഓഫർ ചെയ്യുന്നു. “ഇന്ത്യയിലെന്നല്ല, ആഗോളതലത്തിൽ പോലും ഏറ്റവും അഫൊഡബിളായ സ്മാർട്ട്‌ഫോൺ ഇതായിരിക്കും,” അംബാനി പറഞ്ഞു.  JioPhone Next ന്റെ വില ഇതുവരെ അറിവായിട്ടില്ല, എന്നിരുന്നാലും, സെപ്റ്റംബർ 10 മുതൽ ഫോൺ വിപണിയിൽ ലഭ്യമാകും.
അഫൊഡബിൾ സ്മാർട്ട്‌ഫോൺ എന്നതിനൊപ്പം 2 ജിയിൽ നിന്ന് 4 ജി കണക്റ്റിവിറ്റിയിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളേ ആകർഷിക്കുന്ന ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ജിയോഫോൺ നെക്സ്റ്റ്ന്റെ രൂപകൽപന. ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം 2G ഫീച്ചർ ഫോൺ ഉപയോക്താക്കളുണ്ട്.
ഫോണിൽ 5 ഇഞ്ച് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ ഉണ്ടെന്നാണ് റിപ്പോർട്ട്. ജിയോയ്‌ക്കായി Google പ്രത്യേകമായി രൂപകൽപ്പന ചെയ്ത കസ്റ്റം Android ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിന്റെ മുഖ്യ സവിശേഷത.
ഉപയോക്താവ് ‘ലിസൻ’ ബട്ടൺ ടാപ്പ് ചെയ്യുമ്പോൾ സിസ്റ്റത്തെ ഓൺ സ്‌ക്രീൻ ടെക്സ്റ് വായിക്കാൻ ‘റീഡ് എലൗഡ്’ ഫീച്ചർ സഹായിക്കും. സ്ക്രീനിലുള്ള ഏത് വാചകത്തെയും Translate Now ന്റെ സഹായത്താൽ വിവർത്തനം ചെയ്യാനുമാകും. രണ്ട് ഫീച്ചറുകളും വെബ്‌പേജുകൾ, അപ്ലിക്കേഷനുകൾ, സന്ദേശങ്ങൾ, ഫോട്ടോകൾ എന്നിവയിലും ഉപയോഗിക്കാൻ കഴിയും. ഡ്യൂവൽ സിം ഫോണിൽ വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയ ഫീച്ചേഴ്സും ഉണ്ടാകും.
എൽഇഡി ഫ്ലാഷോടെ റിയർ ക്യാമറയും മുൻപിൽ സെൽഫി ക്യാമറയും ജിയോഫോൺ നെക്സ്റ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രീലോഡുചെയ്ത HDR മോഡും ഉണ്ട്.  ഫോണിന്റെ ക്യാമറയിലേക്ക് ഇന്ത്യ സ്പെസിഫിക് സ്‌നാപ്ചാറ്റ് ലെൻസുകൾ ഇന്റഗ്രേറ്റ് ചെയ്യാൻ ഗൂഗിൾ സ്‌നാപ്പുമായി ജിയോ ധാരണയിലായിട്ടുണ്ട്. ഏറ്റവും പുതിയ Android റിലീസുകളും സുരക്ഷാ അപ്‌ഡേറ്റുകളും ജിയോഫോൺ നെക്സ്റ്റിന് Google ലഭ്യമാകും. Google Play, Google Play Protect എന്നിവ ഫോണിൽ പ്രീലോഡഡ് ആയിവരും.
കഴിഞ്ഞ ജൂലൈയിൽ ജിയോ പ്ലാറ്റ്‌ഫോമുകളിൽ 33,737 കോടി രൂപയുടെ നിക്ഷേപം ഗൂഗിൾ നടത്തിയിരുന്നു.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version