മൊബൈൽ നിർമ്മാതാക്കൾക്കായി PLI സ്കീം കേന്ദ്രസർക്കാർ ഒരു വർഷം കൂടി നീട്ടുന്നു
2020-21 നും 2024-25 നും ഇടയിൽ 5 വർഷത്തേക്ക് ആരംഭിച്ച PLI സ്കീം 2025-26 വരെ നീട്ടി
വൻകിട ഇലക്ട്രോണിക്സ് നിർമാണ മേഖലയ്ക്കുള്ള PLI സ്കീം ഒരു വർഷത്തേക്ക് നീട്ടിയതായി കേന്ദ്രധനമന്ത്രി
2020-21 കാലഘട്ടത്തിൽ നടത്തിയ നിക്ഷേപവും കണക്കാക്കപ്പെടുമെന്ന് നിർമ്മല സീതാരാമൻ
കോവിഡിൽ നിരന്തര ലോക്ക്ഡൗണുകൾ നേരിട്ട നിർമാതാക്കൾക്ക് തീരുമാനം ആശ്വാസമായി
ലോക്ക്ഡൗൺ, പ്ലാന്റും യന്ത്രങ്ങളും സ്ഥാപിക്കുന്നതിലെ കാലതാമസം ഇവ നിർമാതാക്കളെ ബാധിച്ചു
കംപോണന്റ്സ് സപ്ലൈ ചെയിനിലെ തടസ്സവും കമ്പനികളുടെ ഉല്പാദനത്തിന് തിരിച്ചടിയായെന്ന് നിർമ്മല സീതാരാമൻ
അഞ്ച് വർഷത്തിനിടെ 10.5 ലക്ഷം കോടി രൂപയുടെ മൊബൈൽ ഡിവൈസുകൾ PLI സ്കീം ലക്ഷ്യമിടുന്നു
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം 16 പ്രൊപ്പോസലുകൾ അംഗീകരിച്ചിരുന്നു
ആഭ്യന്തര, അന്തർരാഷ്ട്ര കമ്പനികളിൽ നിന്നുള്ള 11,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിൽ വരുന്നത്
ആപ്പിളിന്റെ കരാർ നിർമ്മാതാക്കളായ Foxconn Hon Hai, Wistron,Pegatron ഇവ കമ്പനികളിലുൾപ്പെടുന്നു
Rising Star, Samsung എന്നിവയും അന്താരാഷ്ട്രകമ്പനികളുടെ പട്ടികയിൽ ഉൾപ്പെടുന്നു
ആഭ്യന്തര നിർമ്മാതാക്കളിൽ Lava,Micromax,Dixon Technologies എന്നീ കമ്പനികളുമുണ്ട്
Related Posts
Add A Comment