BMW എഞ്ചിനുമായി ഇന്റർസിറ്റി പറക്കൽ നടത്തി സ്ലോവാക്യൻ ഫ്ലയിംഗ് കാർ
Nitra-Bratislava നഗരങ്ങൾക്ക് ഇടയിൽ 35 മിനിറ്റാണ് ഫ്ലൈയിംഗ് കാർ പറന്നത്
രണ്ട് വിമാനത്താവളങ്ങൾക്ക് ഇടയിലെ ആദ്യ ഇന്റർസിറ്റി ഫ്ലൈയിംഗ് ആണ് പൂർത്തിയാക്കിയത്
AirCar എന്ന ഈ പറക്കും കാർ കെലിൻ വിഷനിലെ പ്രൊഫസർ സ്റ്റെഫാൻ കെലിൻ സൃഷ്ടിച്ചതാണ്
ഫിക്സ്ഡ് പ്രൊപ്പല്ലറോടു കൂടിയ 160HP BMW എഞ്ചിനും ബാലിസ്റ്റിക് പാരച്യൂട്ടുമാണ് എയർ കാറിനുളളത്
8,200 അടി ഉയരത്തിൽ പറക്കാൻ കഴിയുന്ന എയർകാറിന്റെ ശക്തി BMW എഞ്ചിൻ ആണ്
ഒരു വിമാനമായി മാറാൻ 2 മിനിറ്റും 15 സെക്കൻഡും മാത്രമാണ് ഫ്ലൈയിംഗ് കാർ എടുക്കുന്നത്
170 kph വേഗതയിലായിരുന്നു സഞ്ചാരം; ഇത് പരമാവധി വേഗതയേക്കാൾ 20 കിലോമീറ്റർ കുറവാണ്
40 മണിക്കൂറിലധികം പരീക്ഷണ പറക്കലുകളും 142 വിജയകരമായ ലാൻഡിംഗും എയർകാർ നടത്തി
300HP പ്രീ-പ്രൊഡക്ഷൻ മോഡൽ നിർമ്മിക്കാൻ പ്രൊഫസർ കെലിൻ പദ്ധതിയിടുന്നു
യൂറോപ്യൻ ഏവിയേഷൻ റെഗുലേറ്റർമാരിൽ നിന്ന് CS-23 എയർക്രാഫ്റ്റ് സർട്ടിഫിക്കേഷൻ നേടുകയാണ് ലക്ഷ്യം
Terrafugia Transition ആണ് ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാർ എന്ന വിശേഷണം നേടിയത്
Related Posts
Add A Comment