താരിഫ് വർദ്ധന ആവശ്യമെന്ന് Bharti Airtel മേധാവി Sunil Mittal
ടെലികോം വ്യവസായം കടുത്ത പ്രതിസന്ധിയിലാണ് കടന്നു പോകുന്നതെന്നും സുനിൽ മിത്തൽ
താരിഫ് നിരക്ക് വർദ്ധിപ്പിക്കാൻ എയർടെൽ മടിക്കില്ലെന്നും സുനിൽ മിത്തൽ വ്യക്തമാക്കി
ഏകപക്ഷീയമായി നിരക്ക് വർദ്ധന നടപ്പാക്കാനാവില്ല
രാജ്യത്ത് കുറഞ്ഞത് മൂന്ന് ടെലികോം ഓപ്പറേറ്റർമാരുടെ നിലനിൽപ്പെങ്കിലും കേന്ദ്രം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ
Vodafone Idea Q4 ൽ 7,023 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മിത്തലിന്റെ പ്രസ്താവന
പത്ത് ഓപ്പറേറ്റർമാർ ബിസിനസിൽ നിന്ന് പുറത്തുപോയി, രണ്ടുപേർ ലയിച്ച് ഒരു കമ്പനിയായി
കഴിഞ്ഞ 5-6 വർഷങ്ങളായി ടെലികോം ബിസിനസ് കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു
മികച്ച ഓപ്പറേറ്റർ പോലും ബുദ്ധിമുട്ട് നേരിടുന്നു; കുറഞ്ഞത് പഴയ താരിഫുകളിലേക്കെങ്കിലും മടങ്ങണം
5G അടക്കം ഇന്ത്യയുടെ ഡിജിറ്റൽ സ്വപ്നം സാക്ഷാത്കരിക്കാൻ കേന്ദ്രവും ടെലികോം വകുപ്പും ശ്രദ്ധ ചെലുത്തണം
ഇക്വിറ്റി, ബോണ്ടുകൾ എന്നിവയിലൂടെ ഭാരതി എയർടെൽ വേണ്ടത്ര ഫണ്ട് സ്വരൂപിച്ചതായി സുനിൽ മിത്തൽ
ഭാവിയിൽ വിപണിയെ മുമ്പോട്ട് നയിക്കാൻ ശക്തമായ നിലയിലാണ് എയർടെലെന്നും മിത്തൽ കൂട്ടിച്ചേർത്തു
നിരക്ക് കൂട്ടാതെ വയ്യ, ടെലികോം വ്യവസായം കടുത്ത പ്രതിസന്ധിയിൽ:സുനിൽ മിത്തൽ
Related Posts
Add A Comment