1000 കോടി സമാഹരിച്ച് ഫർണിച്ചർ റെന്റൽ സ്റ്റാർട്ടപ്പ് Furlenco
ബോളിവുഡ് താരം ആമിർ ഖാൻ പിന്തുണയ്ക്കുന്ന സ്റ്റാർട്ടാണ് Furlenco
Zinnia Global Fund നയിച്ച സീരീസ് D ഫണ്ടിംഗ് റൗണ്ടിലാണ് 140 മില്യൺ ഡോളർ സമാഹരണം
രാജ്യത്ത് 13 നഗരങ്ങളിൽ സാന്നിധ്യമുളള സ്റ്റാർട്ടപ്പ് ഇതുവരെ 221 മില്യൺ ഡോളർ വരെ സമാഹരിച്ചു
Debt – Equity എന്നീ നിലകളിലാണ് 140 മില്യൺ ഡോളർ സമാഹരിച്ചത്
CE Ventures, Lightbox Ventures എന്നിവയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു
മലയാളിയായ അജിത് മോഹൻ കരിമ്പന 2012 ൽ ആണ് Furlenco സ്ഥാപിച്ചത്
ബംഗളൂരു, ദില്ലി, ഹൈദരാബാദ്, ചെന്നൈ, പൂനെ, മുംബൈ, ജയ്പൂർ, മൈസൂർ എന്നിവിടങ്ങളിൽ പ്രവർത്തനം
ഓൺലൈൻ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത ഫർണിച്ചർ റെന്റൽ പ്ലാറ്റ്ഫോമാണ് Furlenco
ലിവിംഗ് റൂം ഫർണിച്ചർ, കിടക്കകൾ, ഡൈനിംഗ് ടേബിളുകൾ, വർക്ക് സ്റ്റേഷനുകൾ എന്നിവ കമ്പനി നൽകുന്നു
ഇതുവരെ 1.70 ലക്ഷത്തിലധികം വീടുകളിലേക്ക് സേവനം നൽകിയതായി കമ്പനി അവകാശപ്പെടുന്നു
ഇരുചക്രവാഹനങ്ങൾ, ഇലക്ട്രോണിക്സ്- വീട്ടുപകരണങ്ങൾ എന്നിവയിലെല്ലാം കമ്പനി ഓഫർ നൽകുന്നു
2015 – 2020 വരെയുള്ള സാമ്പത്തിക വർഷത്തിനിടയിൽ 120% CAGR നിരക്കിൽ വളർച്ച നേടിയതായും കമ്പനി
ഡബിൾ പ്രൈമിന്റെ ഗൗതം രാധാകൃഷ്ണനും ഇൻഫോസിസിന്റെ ക്രിസ് ഗോപാലകൃഷ്ണനും നിക്ഷേപകരാണ്
