കോവിഡ് കാലയളവിൽ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷത്തിലധികം പ്രവാസികളെന്ന് NORKA
6 ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം 2020 മെയ് മുതൽ 2021 ജൂൺ വരെ മടങ്ങിയത് 15 ലക്ഷത്തിലധികം പേർ
മടങ്ങി എത്തിയവരിൽ പത്ത് ലക്ഷത്തിലധികവും തൊഴിൽ നഷ്ടമായതിനാലാണ് നാട്ടിലേക്കെത്തിയത്
2021 ജനുവരി ആദ്യ വാരത്തോടെ തിരിച്ചെത്തിയത് 8.7 ലക്ഷം പ്രവാസികൾ
2021 ജൂലൈ 3 ഓടെ എണ്ണം 15,01,326 കവിഞ്ഞതായി നോർക്ക വകുപ്പ് വ്യക്തമാക്കുന്നു
ജൂലൈ 3 ലെ കണക്കുപ്രകാരം UAE യിൽ നിന്നു മാത്രം 8,90,485 പ്രവാസികളെത്തിയെന്ന് നോർക്ക
സൗദി അറേബ്യ- 1,73,561, ഖത്തർ -1,47,917, ഒമാൻ -1,36,445, കുവൈറ്റ് -52,032, ബഹ്റൈൻ-44,246 എന്നിങ്ങനെയാണ് കണക്ക്
56,640 പ്രവാസികൾ ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്നുമാണ് കേരളത്തിലേക്കെത്തിയത്
സംസ്ഥാനങ്ങളിൽ ഏറ്റവുമധികം NRI നിക്ഷേപം കേരളത്തിലാണെന്ന് ബാങ്കേഴ്സ് കമ്മിറ്റി റിപ്പോർട്ട്
2020 ഡിസംബറിലെ കണക്കനുസരിച്ച് 2.27 ലക്ഷം കോടിയിലധികമാണ് കേരളത്തിലെ NRI നിക്ഷേപം
2019 ലെ 1.99 ലക്ഷം കോടി രൂപയിൽ നിന്ന് 14% വർദ്ധനവാണ് 2020ലുണ്ടായത്
റിവേഴ്സ് മൈഗ്രേഷൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് വിലയിരുത്തൽ
ജനസംഖ്യയിൽ 40 ലക്ഷം വിദേശത്തും 13.73 ലക്ഷം പേർ രാജ്യത്ത് മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്നവരുമാണ്
കേരളത്തിന്റെ വരുമാനത്തിന്റെ 30 ശതമാനം പണമയയ്ക്കൽ വഴിയാണ് എത്തുന്നത്
കോവിഡ് 15 ലക്ഷത്തിലധികം പേരെ നാട്ടിലേക്കെത്തിച്ചു, സാമ്പത്തിക സ്ഥിതിയെ ബാധിക്കുമോ?
Related Posts
Add A Comment