കേരളത്തിൽ സൗരോർജ്ജ പദ്ധതിക്ക് കരാർ നേടി Tata Power
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും 400 കോടി രൂപയുടെ കരാർ നേടിയതായി ടാറ്റ പവർ
64 മെഗാവാട്ട് സോളാർ റൂഫ് ടോപ്പ് പദ്ധതിക്കാണ് KSEBയുമായുളള കരാർ
3kW – 10kW സൗരോർജ്ജ ശേഷിയുള്ള 80 മെഗാവാട്ടിന്റെ പദ്ധതി വീടുകളിൽ നടപ്പാക്കും
20 മെഗാവാട്ട് റെസിഡൻഷ്യൽ / ഹൗസിംഗ് സൊസൈറ്റി പദ്ധതികൾ നടപ്പിലാക്കും
റെസിഡൻഷ്യൽ ഉപഭോക്താക്കളിൽ നിന്ന് ഓർഡർ ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യണം
110 മെഗാവാട്ട് സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിനും ടാറ്റ പവർ കരാർ നേടിയിട്ടുണ്ട്
പദ്ധതി പ്രതിവർഷം 274 മെഗായൂണിറ്റ് ഊർജ്ജം ഉൽപാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
84MW സോളാർ മേൽക്കൂര പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 120 മെഗായൂണിറ്റ് ഊർജ്ജം ഉല്പാദിപ്പിക്കാനാകും
പ്രതിവർഷം ഏകദേശം 100 ദശലക്ഷം കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് ഒഴിവാക്കാനാകും
ആഭ്യന്തര ഉപഭോക്താക്കളെ ഗ്രീൻ എനർജിയിലേക്ക് മാറ്റാനുളള അവസരമായി കരാറിനെ കാണുന്നതായി Tata Power
ആഭ്യന്തര മേഖലയിലെ സൗര സബ്സിഡി സ്കീം പ്രകാരം ഫെബ്രുവരിയിൽ ആണ് ബിഡ് പ്രഖ്യാപിച്ചത്
കേരളത്തിന്റെ സൗരോർജ്ജ പദ്ധതി ടാറ്റ പവർ ഏറ്റെടുക്കും
പദ്ധതി പ്രതിവർഷം 274 മെഗായൂണിറ്റ് ഊർജ്ജം ഉൽപാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു