2021-22 സാമ്പത്തിക വർഷത്തിൽ TCS രാജ്യത്ത് 40,000 ൽ അധികം പുതിയ നിയമനം നടത്തും
കാമ്പസുകളിൽ നിന്ന് 40,000 ത്തിലധികം ബിരുദധാരികളെ നിയമിക്കുമെന്ന് ഹ്യൂമൻ റിസോഴ്സ് മേധാവി Milind Lakkad
കഴിഞ്ഞ വർഷവും കാമ്പസുകളിൽ നിന്ന് 40,000 ബിരുദധാരികളെ TCS നിയമിച്ചിരുന്നു
കോവിഡ് നിയന്ത്രണങ്ങൾ ജോലിക്കെടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കുന്നില്ലെന്ന് Milind Lakkad
ഇന്ത്യയിൽ പ്രതിഭാ ദാരിദ്ര്യം ഇല്ലെന്ന് TCS ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ N Ganapathy Subramaniam
കഴിഞ്ഞ വർഷം മൊത്തം 3.60 ലക്ഷം ഫ്രേഷേഴ്സ് വിർച്വൽ പ്രവേശന പരീക്ഷയ്ക്ക് ഹാജരായി
കഴിഞ്ഞ വർഷം അമേരിക്കൻ കാമ്പസുകളിൽ നിന്നും 2,000ത്തിലധികം ട്രെയിനികളെ തിരഞ്ഞെടുത്തു
ലാറ്ററൽ നിയമനവും ഈ വർഷം ശക്തമായിരിക്കുമെന്ന് Milind Lakkad സൂചിപ്പിച്ചു
155 രാജ്യങ്ങളിൽ നിന്നുളള TCS ജീവനക്കാരിൽ 36.2% വനിതകളാണ്
പ്രാദേശിക ലോക്ക്ഡൗണുകൾ കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നതായി MD Rajesh Gopinathan
8.1 ബില്യൺ ഡോളറിന്റെ കരാറുകളാണ് ഈ വർഷം ആദ്യ ക്വാർട്ടറിൽ കമ്പനി ഒപ്പു വച്ചത്
5 ലക്ഷത്തിലധികം ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിലുടമയാണ് TCS
TCS ഈ വർഷം 40,000ത്തിലധികം ബിരുദധാരികളെ കാമ്പസുകളിൽ നിന്ന് നിയമിക്കും.
Related Posts
Add A Comment