ആമസോണിനെ നയിക്കുന്ന ആൻഡി ജെസ്സി  മത്സരബുദ്ധി കൊണ്ടും ഉൾക്കാഴ്ച കൊണ്ടും ഒന്നാമത് | E-Commerce Giant

ആൻഡി ജസ്സി ആമസോണിന്റെ പുതിയ സിഇഒ ആയതോടെ ലോകത്തെ ഈ പ്രീമിയം ബ്രാൻഡ് ഇനി പുതിയ ദിശയിൽ കുതിക്കും. ആമസോൺ സ്ഥാപകനും ലോക ഒന്നാംനമ്പർ ധനികനുമായ ജെഫ് ബെസോസിൽ നിന്നാണ് ജസ്സി ചുമതലയേറ്റത്. ബെസോസ് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനും ഏറ്റവും വലിയ ഓഹരിയുടമയായും തുടരും. കമ്പനി സ്ഥാപിച്ച് കൃത്യം 27 വർഷത്തിനുശേഷമാണ് ബെസോസ് പടിയിറങ്ങുന്നത്. 1997 ആമസോണിൽ എത്തിയ ജസ്സി, വെബ് സർവീസസിന്റെ മേധാവിയായിരുന്നു. എളുപ്പത്തിൽ കണക്റ്റുചെയ്യാൻ പറ്റുന്നയാൾ എന്ന ഖ്യാതി സഹപ്രവർത്തകർക്കും കീഴുദ്യോഗസ്ഥർക്കുമിടയിൽ ഉണ്ടാക്കിയിട്ടുണ്ട് ജസ്സി. അതേസമയം ബെസോസിനോളം തന്നെ മത്സരബുദ്ധിയും ഉൾക്കാഴ്ചയും ഉള്ളയാളുമാണ്. കസ്റ്റമേഴ്സിന് പ്രഥമ പരിഗണന നൽകുക, വേഗത്തിൽ തീരുമാനങ്ങളെടുക്കുക, മിതത്വം പാലിക്കുക എന്നിങ്ങനെയുള്ള ആമസോണിന്റെ കോർപ്പറേറ്റ് ശീലങ്ങൾ അതിശക്തമായി പിന്തുടരുന്നയാളാണ് ജസ്സി. ബെസോസ് പങ്കെടുക്കുന്ന ഓപ്പറേഷനൽ, പ്രോഡക്ട് റിവ്യൂസിൽ പ്രൊപ്പോസലുകളും പ്രൊജക്ഷനുകളും വരിക സാധാരണമാണ്. എന്നാൽ അവയിൽ പ്രസെന്റേഴ്സ് പോലും ചിന്തിച്ചിട്ടില്ലാത്ത ന്യൂനതകൾ ജസ്സിയുടെ ചില ചോദ്യങ്ങൾ വഴി വെളിപ്പെടുമെന്ന് സഹപ്രവർത്തകർ ഓർത്തെടുക്കുന്നു. അസാധ്യമെന്നു തോന്നുന്ന ഡെഡ്ലൈനുകൾ ജസ്സി സെറ്റ് ചെയ്യും. എന്നാൽ ജീവനക്കാരുമായി വ്യക്തിപരമായ തലത്തിൽ ബന്ധം വയ്ക്കുകയും ചെയ്യും. മിക്കപ്പോഴും സംഗീതം, ഇൻഡി മൂവികൾ, സ്പോർട്സ് എന്നിവയെപ്പറ്റി സംസാരിച്ചുകൊണ്ടാകും ജീവനക്കാരിലേക്കടുക്കുന്നത്. ഭരണകാര്യങ്ങളിൽ ഇനി ബെസോസിന്റെ റോൾ എന്തെന്ന് വ്യക്തമല്ല. “ഞാനൊരിക്കലും ഇതിൽ കൂടുതൽ ഊർജ്ജം അനുഭവിച്ചിട്ടില്ല… ഞാൻ വിരമിക്കാനുദ്ദേശിക്കുന്നില്ല. ആമസോണിന്റെ സിഇഒ ആയിരിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്, അത്യന്തം ശ്രമകരമായത്. നിങ്ങൾക്ക് ഇതുപോലുള്ള ഒരു ഉത്തരവാദിത്തമുണ്ടാകുമ്പോൾ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണ്,” തന്റെ റോൾ ചേഞ്ച് പ്രഖ്യാപിച്ച് ജീവനക്കാർക്ക് അയച്ച കത്തിൽ ബെസോസ് എഴുതി. ജൂലൈ ഇരുപതിന്‌ ബ്ലൂ ഒറിജിൻ റോക്കറ്റിൽ ബെസോസ് ബഹിരാകാശത്തേക്ക് പറക്കും. ഇളയ സഹോദരൻ മാർക്ക് ബെസോസും യാത്രയിൽ പങ്കാളിയാകും. ജെഫ് ബെസോസിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകാം എന്നാൽ അങ്ങേയറ്റം കഴിവുറ്റ ഒരു ലീഡറാണ് താനെന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു – ലോകമെമ്പാടുമുള്ള കമ്പനികളുടെ പ്രവർത്തനരീതിതന്നെ മാറ്റിമറിച്ച ഒരു ബിസിനെസ്സ് ലീഡർ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version