മസ്ക്കിന് ആഡംബരവീടുകൾ വേണ്ട, ഈ പ്രീഫാബ് ഗസ്റ്റ് ഹൗസ് മതി

ലോകത്തെ ഏറ്റവും സമ്പന്നന്മാരിൽ ഒരാളും ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ CEO യുമായ എലോൺ മസ്ക് ഇപ്പോൾ താമസിക്കുന്നത് ടെക്‌സസിലെ 50,000 ഡോളർ വാടകവരുന്ന 37 ചതുരശ്ര മീറ്ററിന്റെ പ്രീഫാബ് ഗസ്റ്റ് ഹൗസ്സിലാണെന്ന് റിപ്പോർട്ട്. സ്‌പേസ് എക്‌സ് ആസ്ഥാനം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ ചെറിയ വീട് മസ്ക്കിനായി നിർമ്മിച്ചത് ഹൌസിംഗ് സ്റ്റാർട്ടപ്പായ Boxabl ആണ്. ഇവ സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. താൻ ആഗ്രഹിക്കുന്ന രീതിയിൽ എവിടെയും ജീവിക്കാൻ മസ്കിന് കഴിയും. എന്നാൽ പുതിയ ജീവിത ശൈലി മസ്കിന്റെ ഒരു പ്രതിജ്ഞയുടെ ഭാഗമാണ്. സ്വാതന്ത്ര്യത്തോടെ ജീവിക്കാനായി, കാലിഫോർണിയയിൽ നിന്ന് പുറത്തു കടക്കാനും ആറ് മാൻഷനുകൾ ഉൾപ്പെടെ മിക്കവാറും എല്ലാ ഭൗതിക സൗകര്യങ്ങളും വിൽക്കാനും അദ്ദേഹം ശപഥം ചെയ്തിരുന്നു. ആഡംബര കെട്ടിടങ്ങളിലെ താമസം മസക്കിനെ ഭ്രമിപ്പിക്കുന്നില്ലെന്ന് I.stuff.co.nz എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. “നിലവിൽ എന്റെ വീട് സ്‌പേസ് എക്‌സിൽ നിന്ന് ഞാൻ വാടകയ്‌ക്കെടുത്തിരിക്കുന്ന ബോക ചിക്ക / സ്റ്റാർബേസിലെ 50000 ഡോളറിന്റെ കെട്ടിടമാണ്. വളരെ ആകർഷണീയമാണ് ഒന്നാണത്,” മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തു. “ബേ ഏരിയയിലെ വീട് മാത്രമാണ് എനിക്ക് സ്വന്തമായുള്ളത്. ഞാനത് വിറ്റാൽ, ഒരു വലിയ കുടുംബമല്ല വാങ്ങുന്നതെങ്കിൽ, ഉപയോഗം കുറവായിരിക്കും… എന്നാലും അത് ഒരു ദിവസം സംഭവിക്കാം,” അദ്ദേഹം പറഞ്ഞു. ചില മോടിപിടിപ്പിക്കലുകൾ നടത്തിയതിനാൽ തന്റെ വാടക ഇപ്പോൾ 69,000 ഡോളർ ആയിട്ടുണ്ടാകാമെന്നും മസ്ക് കൂട്ടിച്ചേർത്തു. വിലകൂടിയതും ആഡംബരം നിറഞ്ഞതുമായ വീടും കാറുമൊന്നുമല്ല, ജീവിതത്തിന്റെ വീക്ഷണവും ലാളിത്യവുമാണ് ഒരാളെ മൂല്യമുള്ളതാക്കുന്നതെന്ന് ചിന്തിക്കുന്നവരുടേത് കൂടിയാണ് ഈ ലോകം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version