ഖത്തര്‍ വീണ്ടും സജീവമായി , ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ നൽകി തുടങ്ങി

ഫാമിലി, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് ഖത്തര്‍ പുനരാരംഭിച്ചു. ഖത്തറിലേക്കുള്ള ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസ വീണ്ടും നൽകി തുടങ്ങി. പൊതുജനാരോഗ്യ മന്ത്രാലയ ശുപാര്‍ശകളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം. വാക്സിൻ സ്വീകരിച്ചവര്‍ ക്വാറന്റൈനില്‍ തുടരേണ്ട ആവശ്യമില്ല. ഖത്തറിൽ അംഗീകാരമുളള വാക്സിന്‍ രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുന്‍പ് സ്വീകരിച്ചിരിക്കണം. ഒരു വർഷത്തിനുളളിൽ ഖത്തറില്‍ വച്ച് കോവിഡ് ബാധിച്ച് രോഗമുക്തരായവരെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. പ്രവേശനത്തിന് 14 ദിവസം മുമ്പ് പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചവരാകണം സന്ദർശകർ. 72 മണിക്കൂറിന് മുന്‍പ് എടുത്ത PCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രക്കാരുടെ കൈവശമുണ്ടാകണം. ബോർഡിംഗിന് മുമ്പ് Ehteraz ആപ്പ് വഴി അംഗീകാരവും ലഭിക്കണം. രാജ്യങ്ങളെ റെഡ്, യെല്ലൊ, ഗ്രീന്‍ വിഭാഗങ്ങളായി തിരിച്ചാണ് ക്വാറന്റൈന്‍ നിയമങ്ങള്‍. രാജ്യം അടിസ്ഥാനമാക്കി വാക്സിന്‍ സ്വീകരിക്കാത്തവർക്ക് ക്വാറന്റൈൻ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

Click here for more details about Qatar Travel and return policy :

Ministry of Health Qatar Official Website

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version