ആമസോണിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റിന്  കരുത്തേകാൻ  ഫേസ്ബുക്ക് ടീം

ഫേസ്ബുക്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ടീം സ്വന്തമാക്കി Amazon.
ഭൗതികശാസ്ത്രജ്ഞരും ഹാർഡ്‌വെയർ, സോഫ്റ്റ് വെയർ എഞ്ചിനീയർമാരും ഫേസ്ബുക്ക് ടീമിലുൾപ്പെടുന്നു.
എയ്റോനോട്ടിക്കൽ, വയർലെസ് സിസ്റ്റംസ് വിദഗ്ധരും ഏപ്രിലിൽ ആമസോണിൽ ചേർന്നതായാണ് റിപ്പോർട്ട്.
ഫേസ്ബുക്ക് വക്താവ് കരാറിൽ സ്ഥിരീകരണം. നൽകിയെങ്കിലും സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയില്ല.
‌ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് വികസിപ്പിക്കാനുള്ള ആമസോണിന്റെ ശ്രമത്തിന് കരാർ കരുത്തേകും.
ആമസോണിന്റെ അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വിതരണ പദ്ധതി ശക്തിപ്പെടുത്താനാണ് നീക്കം.
10 ബില്യൺ ഡോളറാണ് ‌ആമസോണിന്റെ ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് പദ്ധതിയുടെ നിക്ഷേപം.
Project Kuiper പ്രകാരം 3,236 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ 2020 ജൂലൈയിൽ ആമസോണിന് FCC അനുമതി ലഭിച്ചു.
578 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് സാറ്റലൈറ്റ്. ഇന്റർനെറ്റ് സേവനം നൽകാൻ കമ്പനി പദ്ധതിയിടുന്നു.
ആമസോൺ ഇന്ത്യയിൽ നിലവിലുള്ള ഒരു ടെലികോം. ഓപ്പറേറ്ററെ പങ്കാളിയാക്കുമെന്നും അഭ്യൂഹമുണ്ട്
ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക്, Bharti Global. പിന്തുണയ്ക്കുന്ന വൺവെബ് ഇവയുമായാണ് മത്സരം
സ്റ്റാർലിങ്ക് 1,600 ലധികം ഉപഗ്രഹങ്ങളെ. ഭ്രമണപഥത്തിലെത്തിച്ചു, ഇപ്പോൾ ബീറ്റ പ്രോഗ്രാം വികസിപ്പിക്കുന്നു.
വൺവെബ് 2022 മെയ് മുതൽ ഇന്ത്യയിൽ ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
2022 ൽ 648 ഉപഗ്രഹങ്ങളുള്ള ഒരു LEO constellation ഉപയോഗിച്ച് ആഗോളതലത്തിൽ OneWeb സേവനങ്ങളെത്തിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version