ഇസ്ലാമിക് ഇൻവെസ്റ്റേഴ്സിൽ നിന്ന് ഹീറോ ഇലക്ട്രിക്കിന് 220 കോടി രൂപ

ഇലക്ട്രിക് വാഹന വ്യവസായത്തിനായി ഹീറോ ഇലക്ട്രിക് 220 കോടി രൂപ സമാഹരിക്കുന്നു.
Gulf Islamic Investments നയിച്ച ഫണ്ടിംഗിൽ Hero Electric Vehicles Pvt Ltd 220 കോടി രൂപ സമാഹരിച്ചു.
OAKS ആണ് സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്ത മറ്റൊരു കമ്പനി.
Avendus Capital ആയിരുന്നു ഇടപാടിൽ ഹീറോ ഇലക്ട്രിക്കിന്റെ ഫിനാൻഷ്യൽ അഡ്വൈസർ.
ഉൽ‌പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും വിപണി നേതൃത്വം ശക്തിപ്പെടുത്തുന്നതിനും ഫണ്ട് വിനിയോഗിക്കും.
ഫ്യൂച്ചറിസ്റ്റിക് ടെക്നോളജിയിൽ നിക്ഷേപം നടത്തുന്നതിനും തുക ഉപയോഗിക്കുമെന്ന് ഹീറോ ഇലക്ട്രിക്.
ഗവേഷണ-വികസന ചെലവുകൾ വർദ്ധിപ്പിച്ച് കൂടുതൽ ഇന്നവേറ്റിവ് പ്രോഡക്ടുകൾ നിർമിക്കും.
അടുത്ത 2 വർഷങ്ങളിൽ ഒന്നിലധികം പ്ലാന്റുകൾ സ്ഥാപിച്ച് ഉൽപ്പാദന ശേഷി കൂട്ടാൻ പദ്ധതിയിടുന്നു.
2 വർഷത്തിനുള്ളിൽ പ്രതിവർഷം 10 ലക്ഷം യൂണിറ്റുകൾ വിൽക്കാനാണ് പദ്ധതിയെന്ന് MD Naveen Munjal.
കമ്പനിയുടെ ഗ്ലോബൽ സ്ട്രാറ്റജി അനുസരിച്ച് ഒരു പ്രധാന നിക്ഷേപ ലക്ഷ്യസ്ഥാനമാണ് ഇന്ത്യയെന്ന് GII.
പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കും നിക്ഷേപത്തെ സ്വാധീനിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version