എല്ലാ ദിവസവും ആളുകളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ റിച്ചാർഡ് ബ്രാൻസൺ.
ബ്രാൻസൺ ഞായറാഴ്ച ബഹിരാകാശ യാത്ര നടത്തിയിരുന്നു.
പ്രതിവർഷം 400 ഓളം ഫ്ളൈറ്റുകളാണ് അദ്ദേഹത്തിന്റെ കമ്പനിയായ വിർജിൻ ഗാലക്റ്റിക് ലക്ഷ്യമിടുന്നത്.
CEO മൈക്കൽ കോൾഗ്ലാസിയറാണ് വിർജിൻ കമ്പനിയുടെ പദ്ധതി അറിയിച്ചത്.
എന്നാൽ പെട്ടെന്ന് ബിസിനെസ്സ് വിപുലീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ വാണിജ്യ ബഹിരാകാശ ടൂറിസം ബിസിനസ്സ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വിർജിൻ ഗാലക്റ്റിക് ഈ വർഷം രണ്ട് ടെസ്റ്റ് ഫ്ലൈറ്റുകൾ കൂടി നടത്തും.
2022ൽ പണം വാങ്ങി യാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകും.
നിലവിലെ പ്രോട്ടോടൈപ്പ് സ്പേസ്ഷിപ്പിന് പകരം രണ്ട് പുതിയ ക്രാഫ്റ്റുകൾ നിർമ്മിക്കും.
പുതിയ ക്രാഫ്റ്റുകൾ കൂടുതൽ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്നവയായിരിക്കും.
ഇത് ഫ്ളൈറ്റുകൾ അതിവേഗം ഓപ്പറേറ്റ് ചെയ്യുന്നതിന് സഹായിക്കുമെന്നും കോൾഗ്ലാസിയർ പറഞ്ഞു.
Related Posts
Add A Comment