GST നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ നൽകി കേന്ദ്ര സർക്കാർ.
75,000 കോടി രൂപ GST കുടിശ്ശികയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത്.
രണ്ടു മാസം കൂടുമ്പോൾ അനുവദിക്കുന്ന സാധാരണ GST. നഷ്ടപരിഹാരത്തിനു പുറമെയാണ് ഇപ്പോൾ നൽകുന്ന തുക
4122.27 കോടി രൂപയാണ് കേരളത്തിന് ലഭ്യമാകുന്നത്.
സംസ്ഥാനങ്ങൾക്കുള്ള കുടിശികയുടെ അമ്പത് ശതമാനവും ഒറ്റത്തവണയായി നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
ബാക്കി തുക 2021-22 ന്റെ രണ്ടാം പകുതിയിൽ സ്ഥിര തവണകളായി അനുവദിക്കും.
ഈ സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്കുളള GST നഷ്ടപരിഹാരത്തിൽ 2.59 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി.
ഒരു ലക്ഷം കോടി രൂപ ആഡംബര വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ സെസ് വഴി സമാഹരിക്കും
1.59 ലക്ഷം കോടി രൂപ ഈ വർഷം. വായ്പയെടുക്കേണ്ടിവരുമെന്നും കേന്ദ്രം കണക്കാക്കുന്നു.
കോവിഡ് സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആശ്വാസമായി കേന്ദ്രനടപടി.
രണ്ടുമാസം കൂടുമ്പോഴാണ് GST നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്.
Related Posts
Add A Comment