Ola ഇലക്ട്രിക് സ്കൂട്ടറുകളുടെ ബുക്കിംഗ് ആരംഭിച്ചു.
499 രൂപയ്ക്ക് ഓൺലൈനിൽ ഇ-സ്കൂട്ടർ റിസർവ്വ് ചെയ്യാമെന്ന് Ola Electric.
ഇ-സ്കൂട്ടർ റിസർവ് ചെയ്തവർക്ക് ഡെലിവറിയിൽ മുൻഗണന ലഭിക്കും.
വാഹനം വാങ്ങിയില്ലെങ്കിൽ തുക പൂർണമായും തിരികെ നൽകും.
18 മിനിട്ടിനുളളിൽ 50% ചാർജ്ജിംഗ് സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
50% ചാർജ്ജിൽ 75 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും ഫുൾ ചാർജ്ജിൽ 150km ദൂരവും വാഗ്ദാനം.
ഒല ഇലക്ട്രിക് സ്കൂട്ടറിൽ ഒരു ഹോം ചാർജർ ഉൾപ്പെടുത്തുമെന്നും കമ്പനി.
Ather 450X, TVS iQube, Bajaj Chetak Electric എന്നിവയാണ് വിപണിയിലെ എതിരാളികൾ.
IHS Markit Innovation അവാർഡും German Design അവാർഡും ഒല ഇ-സ്കൂട്ടർ കരസ്ഥമാക്കിയിരുന്നു.
മൂന്ന് വേരിയന്റുകളിൽ വരുന്ന ഇ-സ്കൂട്ടറിന് കുറഞ്ഞ വേരിയന്റിന് വില ഒരു ലക്ഷത്തിൽ താഴെയായിരിക്കും.
1.5 ലക്ഷം രൂപയായിരിക്കും ഇ-സ്കൂട്ടറിന്റെ ഉയർന്ന വിലയുളള വേരിയന്റിന് നൽകേണ്ടി വരിക.
400 നഗരങ്ങളിൽ 100,000 ചാർജിംഗ് പോയിന്റുകളാണ് ഒല സ്ഥാപിക്കുന്ന Hypercharger ശൃംഖല.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് 500 ഏക്കറിലാണ് ഒലയുടെ നിർമാണ യൂണിറ്റായ Future Factory.
Ola ഇലക്ട്രിക് സ്കൂട്ടറുകൾ ബുക്ക് ചെയ്തോ? 499 രൂപയ്ക്ക് ഓൺലൈനിൽ ചെയ്യാം
18 മിനിട്ടിനുളളിൽ 50% ചാർജ്ജിംഗ് സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.