വാക്സിൻ നിർ‍മ്മാണത്തിൽ Fujifilm, തകർച്ചയെ ഇങ്ങിനെ അതിജീവിക്കണം

പരമ്പരാഗത ഫോട്ടോഗ്രഫി തകർച്ച നേരിട്ടപ്പോൾ Fujifilm ബയോഫാർമസ്യൂട്ടിക്കൽ രംഗത്ത് അതികായരായി.
വൈവിദ്ധ്യവത്കരണത്തിലൂടെ അങ്ങനെ ജാപ്പനീസ് കമ്പനി Fujifilm തകർച്ചയെ അതിജീവിച്ചു.
കോവിഡ് കാലത്ത് ജപ്പാന്റെ Novavax വാക്സിന്റെ നിർമാണത്തിൽ ഫ്യൂജിഫിലിമിന്റെ ടെക്നോളജി ഉപയോഗിക്കുന്നു.
mRNA വാക്സിനുകളിൽ ഉപയോഗിക്കുന്ന നാനോടെക്നോളജിയിൽ കമ്പനി സ്പെഷ്യലൈസ് ചെയ്തിട്ടുണ്ട്.
75 മിനിട്ടിനുളളിൽ കോവിഡ് റിസൾട്ട് നൽകുന്ന PCR ടെസ്റ്റും കമ്പനി വികസിപ്പിച്ചു.
വിവിധ കോവിഡ് വേരിയന്റുകൾ കണ്ടെത്തുന്നതിനുളള ഡിറ്റക്ഷൻ കിറ്റാണ് വികസിപ്പിച്ചത്.
കമ്പനിയുടെ Avigan എന്ന ഇൻഫ്ലുവൻസ മെഡിസിൻ കോവിഡ് ചികിത്സക്കായുളള ക്ലിനിക്കൽ ട്രയലിലാണ്.
ഫിലിം പ്രോസസ്സിംഗിൽ ഉപയോഗിക്കുന്ന പല ടെക്നോളജികളും കോസ്മെറ്റിക്സിലും ഉപയോഗപ്രദമാണ്.
വൈവിധ്യവത്കരണം ലക്ഷ്യമിട്ട് 2008 ൽ ജപ്പാനിൽ, Toyama Chemical കമ്പനി ഫ്യൂജിഫിലിം ഏറ്റെടുത്തിരുന്നു.
U.S. അൾട്രാസൗണ്ട് ഉപകരണ നിർമ്മാതാക്കളായ SonoSite എന്ന കമ്പനിയും Fujifilm ഏറ്റെടുത്തിരുന്നു.
ഹെൽത്ത് കെയർ ടെക് കമ്പനികളായ Irvine Scientific, Cellular Dynamics എന്നിവയും ഏറ്റെടുത്തു.
ഈ വർഷം ആദ്യം, ഹിറ്റാച്ചിയുടെ ഡയഗ്നോസ്റ്റിക് ഇമേജിംഗ് അനുബന്ധ ബിസിനസ്സും Fujifilm വാങ്ങി.
ക്യാമറ ഉൾപ്പെടെയുളള ഇമേജിംഗ് മെഷീനുകളും ഡ്രഗ്സ്,കോസ്മെറ്റിക്സ് അടക്കമുളളവയും വിപണിയിലെത്തിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version