Infosys ഓഫീസുകൾ വീണ്ടും തുറക്കുന്നുവെന്ന് റിപ്പോർട്ട്.
ഇൻഫോസിസ് ലിമിറ്റഡ് ജീവനക്കാരോട് ഓഫീസുകളിലെത്താൻ നിർദ്ദേശിച്ചതായി Reuters റിപ്പോർട്ട്.
രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതായി കമ്പനി വിലയിരുത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
കോവിഡ് മൂലം മാസങ്ങളായി എമർജൻസി മോഡിൽ കമ്പനി പ്രവർത്തിച്ചു വരുന്നു.
ഏകദേശം 99% ജീവനക്കാരും വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നതെന്നും കമ്പനി പറയുന്നു.
ഓഫീസുകളിലേക്ക് തിരികെയെത്താൻ അനുവദിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതായും കമ്പനി.
അടുത്ത രണ്ട് ക്വാർട്ടറുകളിൽ കൂടുതൽ ആളുകളെ ഓഫീസിലേക്ക് കൊണ്ടുവരാൻ ഇൻഫോസിസ് പദ്ധതിയിടുന്നു.
വിപ്രോയെപ്പോലുള്ള മറ്റ് കമ്പനികൾ ഓഫീസുകളിലേക്ക് ജീവനക്കാരെ എത്തിക്കുന്നത് സെപ്റ്റംബർ വരെ നീട്ടി.
രാജ്യത്തെ ഒട്ടുമിക്ക കമ്പനികളും ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുളള വാക്സിനേഷൻ നടപ്പാക്കുകയാണ്.
കമ്പനിയുടെ 70% ജീവനക്കാർ പൂർണ്ണമായോ ഭാഗികമായോ വാക്സിനെടുത്തതായി ടാറ്റാ കൺസൾട്ടൻസി സർവീസസ്.
രാജ്യത്തെ സോഫ്റ്റ് വെയർ സേവന മേഖല പാൻഡെമിക് കാലത്തെ വർക്ക് ഫ്രം ഹോമിലൂടെയാണ് അതിജീവിച്ചത്.
Related Posts
Add A Comment