ഒറ്റ ചാർ‌ജ്ജിൽ 240 കി.മീ മൈലേജുമായി ഒരു ഇ-സ്കൂട്ടർ

EV സ്റ്റാർട്ടപ്പ് Simple Energy കമ്പനിയുടെ ആദ്യ ഇ-സ്കൂട്ടർ വിപണി പ്രവേശനത്തിന് തയ്യാറെടുക്കുന്നു
ബെംഗളൂരു ആസ്ഥാനമായ Simple Energy ഇ-സ്കൂട്ടർ, Simple One ഓഗസ്റ്റ് 15 ന് വിപണിയിലെത്തും
സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന് 4.8 കിലോവാട്ട് ലിഥിയം – അയൺ ബാറ്ററി കരുത്ത് നൽകും
ഒരൊറ്റ ചാർജിംഗിൽ ഇക്കോ മോഡിൽ 240 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്
ബാറ്ററി നീക്കംചെയ്യാനും സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിൽ ഓപ്ഷനുണ്ടെന്നാണ് റിപ്പോർട്ട്
3.6 സെക്കൻഡിനുള്ളിൽ സ്കൂട്ടർ 50 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും Simple Energy
സിമ്പിൾ വണ്ണിന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 100 കിലോമീറ്റർ ആയിരിക്കുമെന്നും കമ്പനി
ഫ്രഞ്ച് ടെക്നോളജി ജയന്റ് Dassault Systemes ആണ് ഇ-സ്കൂട്ടർ ഡിസൈൻ ചെയ്തത്
സിമ്പിൾ വണ്ണിന്റെ  വില 1.10 ലക്ഷം മുതൽ 1.20 ലക്ഷം വരെയാകാമെന്ന് കമ്പനി സൂചന നൽകുന്നു
സർക്കാർ സബ്‌സിഡികൾ വരുന്നത് ഇ-സ്കൂട്ടറിന്റെ വില ഇനിയും കുറയ്ക്കാനും സാധ്യതയുണ്ട്
ബംഗളുരു, ചൈന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആദ്യമെത്തുന്ന സ്കൂട്ടർ മറ്റു വിപണികളിലുമെത്തും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version