കമ്പനിയുടെ ആദ്യത്തെ വാഹനേതര ഉത്പന്നമായ ‘ശക്തി’ (Shakti) പുറത്തിറക്കി ഒല ഇലക്ട്രിക് (Ola Electric). ഊർജ സംഭരണ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനം അടയാളപ്പെടുത്തിയാണ് ഒല ‘ശക്തി’യുമായി എത്തുന്നത്. ഇതുവരെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒലയുടെ തന്ത്രപരമായ മാറ്റത്തിന്റെ സൂചനയാണ് ‘ശക്തി.’ സ്വന്തമായി വികസിപ്പിച്ചെടുത്ത ആപ്പ് അധിഷ്ഠിത ഊർജ സംഭരണ ഉപകരണമായ ശക്തി ഒല ഇലക്ട്രിക്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഭവീഷ് അഗർവാളാണ് അവതരിപ്പിച്ചത്.

ola shakti product

പോർട്ടബിൾ, ഇന്റലിജന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്പന്നം, പവർ ബാക്കപ്പ്, സോളാർ സ്റ്റോറേജ്, മൊബൈൽ എനെർജി ആവശ്യങ്ങൾ എന്നിവയ്‌ക്കുള്ള മൾട്ടിപർപ്പസ് പ്രൊഡക്റ്റായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പവർ ബാക്കപ്പ്, സോളാർ സ്റ്റോറേജ്, വോൾട്ടേജ് സ്റ്റെബിലൈസേഷൻ, ലോക്കലൈസ്ഡ് പോർട്ടബിലിറ്റി എന്നിവയ്‌ക്കുള്ള ഒരൊറ്റ ഉത്പന്നമാണിതെന്ന് ഭവീഷ് അഗർവാൾ പറഞ്ഞു. ഡൊമസ്റ്റിക് ബാറ്ററി ഡിപ്ലോയ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയുൾപ്പെടെ വെർട്ടിക്കലി ഇന്റഗ്രേറ്റഡ് എനെർജി സ്റ്റോറേജ് നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോഞ്ചിന് മുമ്പ്, ഉത്പന്നത്തിന്റെ ഐഡന്റിറ്റിയെ ചുറ്റിപ്പറ്റി ഓൺലൈൻ ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. ആപ്പിളിന്റെ ഹോംപോഡ് പോലുള്ള സ്മാർട്ട് സ്പീക്കറായിരിക്കും ഒല പുറത്തിറക്കുക എന്നതായിരുന്നു ആദ്യ റിപ്പോർട്ട്.

ola electric unveiled ‘shakti,’ its first app-based, non-vehicle energy storage product for power backup and solar storage, marking its entry into the energy sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version