Tinychef എന്തിന് Zelish ഏറ്റെടുത്ത്, മലയാളിക്കും ഇത് അഭിമാനം

ഷോപ്പിംഗ് – മീൽ പ്ലാനിംഗ് ആപ്ലിക്കേഷൻ Zelish സ്വന്തമാക്കി Culinary AI പ്ലാറ്റ്ഫോം Tinychef.
സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂർ കോ-ഫൗണ്ടറായുളള വോയ്സ് അസിസ്റ്റഡ് പ്ലാറ്റ്ഫോമാണ് Tinychef.
വെളിപ്പെടുത്താത്ത തുകയ്ക്കാണ് Zelish ടീമും ആസ്തികളും Tinychef സ്വന്തമാക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫുഡ്ടെകുകളുടെ സംയോജനമാണിത്.
മലയാളിയായ Rakesh Edavalath, Saakshi Jain, Arpit Joseph എന്നിവരാണ് രണ്ടു വർഷം മുൻപ് Zelish സ്ഥാപിച്ചത്.
Zelish സ്വന്തമാക്കുന്നതിലൂടെ, ആപ്ലിക്കേഷന്റെ 125,000 ഉപയോക്താക്കളേയും Tinychefന് നേടാനാകും.
ആപ്ലിക്കേഷനിൽ ഏകദേശം 35% പേരും പ്രതിമാസ സജീവ ഉപയോക്താക്കളാണ്.
ഇന്ത്യയിൽ മാത്രം 4 ദശലക്ഷം പാചകക്കുറിപ്പ് അഭ്യർത്ഥനകളാണ് കഴിഞ്ഞ വർഷം Tinychef നേടിയത്.
കഴിഞ്ഞ വർഷം അരലക്ഷത്തിലധികം പാചകക്കുറിപ്പുകൾ Zelish ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്.
Sanjeev Kapoor,Bahubali Shete, Asha Shete എന്നിവർ 2017ലാണ് Tinychef സ്ഥാപിച്ചത്.
ആമസോൺ അലക്സ സഹായത്തോടെ പ്രവർത്തിക്കുന്ന ഹാൻഡ്‌സ് ഫ്രീ പാചക പ്ലാറ്റ്ഫോമാണിത്.
ഇന്ത്യയിൽ ഒരുദശലക്ഷത്തിലധികം ഉപയോക്താക്കളാണ് Tinychef പ്ലാറ്റ്ഫോമിനുളളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version