ആധാർകാർഡിലെ മൊബൈൽ നമ്പർ വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാം | Adhar mobile number update |

ആധാർകാർഡിലെ മൊബൈൽ നമ്പർ വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാൻ സംവിധാനവുമായി UIDAI.
പോസ്റ്റ്മാന്റെ സഹായത്തോടെ മൊബൈൽ‌ നമ്പർ മാറ്റുകയോ അപ്ഡേറ്റ് ചെയ്യുകയോ ആകാം.
UIDAI, India Post Payments Bank ഇവ സംയുക്തമായാണ് ഈ സേവനം നടപ്പിലാക്കുന്നത്.
ആധാറിൽ‌ മൊബൈൽ‌ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.
പോസ്റ്റ്മാൻ, ഗ്രാമിൻ ഡാക്ക് സേവകർ എന്നിവർ വഴിയാണ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നത്.
ആധാർ സംബന്ധ സേവനങ്ങൾ ലഘൂകരിക്കാനുള്ള ശ്രമമാണിതെന്ന് CEO, Dr Saurabh Garg.
ആധാറിൽ‌ മൊബൈൽ‌ നമ്പർ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്നും UIDAI വ്യക്തമാക്കി.
ഇതിലൂടെ UIDAI യുടെയും സർക്കാരിന്റെയും സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകുന്നതിന് സഹായമാകും.
കുട്ടികളുടെ എൻ‌റോൾ‌മെന്റ് സേവനവും വൈകാതെ നൽകുമെന്ന് India Post Payments Bank അറിയിച്ചു.
650 പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ശാഖകളും 1.46 ലക്ഷം പോസ്റ്റ്മാൻമാരും ഗ്രാമിൻ ഡാക്ക് സേവകരും പദ്ധതിയിലുണ്ട്.
2021 മാർച്ച് 3 കണക്കുപ്രകാരം UIDAI രാജ്യത്ത് 128.99 കോടി ആധാർ നമ്പറുകൾ നൽകിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version