കേരളത്തിലേക്ക് നിക്ഷേപ പദ്ധതികളുമായി TCS, V-Guard,LuLu Group.
TCS 600 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തും.
മൊത്തം1,350 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സംസ്ഥാനത്ത് TCS നുളളത്
750 കോടി രൂപയാണ് രണ്ടാം ഘട്ടത്തിൽ നിക്ഷേപിക്കുന്നത്.
TCS ഉടൻ സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് ആൻഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ആണ് പദ്ധതി.
IT, ITEs, ഡാറ്റാ പ്രോസസ്സിംഗ് എന്നിവയ്ക്കായി ഒരു കാമ്പസ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ 20,000 തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കും.
വി-ഗാർഡും ലുലു ഗ്രൂപ്പും സംസ്ഥാനത്ത് നിക്ഷേപം നടത്തുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.
കിൻഫ്ര EMC ലാബിൽ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് എന്നിവക്ക് വി-ഗാർഡിന് സ്ഥലമനുവദിച്ചു.
വി-ഗാർഡിന്റെ 120 കോടി രൂപയുടെ പദ്ധതി 800 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
തിരുവനന്തപുരത്തെ കിൻഫ്ര അപ്പാരൽ പാർക്കിൽ ലുലു ഗ്രൂപ്പ് ഇലക്ട്രോണിക് വെയർഹൗസ് യൂണിറ്റ് സ്ഥാപിക്കും.
7 കോടി രൂപയുടെ പദ്ധതി 850 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്.
Fair Exports എറണാകുളം ഹൈടെക് പാർക്കിൽ 200 കോടി രൂപ നിക്ഷേപിച്ച് ഒരു ഭക്ഷ്യ സംസ്കരണ യൂണിറ്റും ആരംഭിക്കും.
Related Posts
Add A Comment