മൂന്നിൽ രണ്ട് ഇന്ത്യക്കാരിലും കോവിഡ് ആന്റിബോഡികളുണ്ട്

മൂന്നിൽ രണ്ട് ഇന്ത്യക്കാരിലും അതായത്  80 കോടി ഇന്ത്യക്കാരിലും കോവിഡ് ആന്റിബോഡികളുണ്ടെന്ന് ICMR Sero സർ‌വ്വേ.
രാജ്യത്തെ ജനസംഖ്യയിൽ 6 വയസ്സിനു മുകളിൽ പ്രായമുള്ള 67.6 % പേരിലും SARS-CoV-2 ആന്റിബോഡികളുണ്ട്.
ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും SARS-CoV-2 ആന്റിബോഡികൾ ഇല്ലെന്നും സർവ്വേ കണ്ടെത്തി.
ഏകദേശം 400 ദശലക്ഷം ആളുകൾ ഇപ്പോഴും കോവിഡ് അണുബാധ ഭീഷണിയിലെന്ന് സർവ്വേ നിഗമനം.
സർവേയിൽ പങ്കെടുത്ത 85 ശതമാനം ആരോഗ്യ പ്രവർത്തകരിലും SARS-CoV-2 നെതിരെ ആന്റിബോഡികളുണ്ട്.
ഹെൽത്ത് കെയർ വർക്കർമാരിൽ പത്തിലൊന്ന് പേരും ഇപ്പോഴും പൂർണമായും വാക്സിൻ സ്വീകരിച്ചിട്ടില്ല.
എയ്‌സ് റിസപ്റ്ററുകൾ കുറവായതിനാൽ കുട്ടികൾക്ക് അണുബാധയെ നേരിടാനാകുമെന്നും ICMR.
കണ്ടെത്തലുകൾ പ്രതീക്ഷ നൽകുന്നുവെങ്കിലും അലംഭാവത്തിന് ഇടമില്ലെന്ന്  ICMR.
സർവേയിൽ 28,975 പൊതുജനങ്ങളും 7,252 ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.
21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലാണ് സർവേയുടെ നാലാം റൗണ്ട് നടത്തിയത്.
ജൂൺ-ജൂലൈ മാസങ്ങളിലാണ് ICMR നാലാമത്തെ ദേശീയ കോവിഡ് സെറോ സർവ്വേ നടത്തിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version