5 ലക്ഷം രൂപ വരെയുളള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി DICGC നിയമ ഭേദഗതി.
ഡിപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
ബാങ്കുകൾ തകർന്നാൽ 90 ദിവസത്തിനുള്ളിൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ നിക്ഷേപകർക്ക് തിരികെ കിട്ടും.
DICGC ഭേദഗതി 98.3% നിക്ഷേപകരെയും ബാങ്കിംഗ് സിസ്റ്റത്തിലെ 50.9 % നിക്ഷേപ മൂല്യത്തെയും പരിരക്ഷിക്കും.
ബിൽ നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
പ്രാദേശിക ഗ്രാമീണ ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടുന്ന എല്ലാത്തരം ബാങ്കുകൾക്കും ബിൽ ബാധകമാകും.
സേവിങ്സ്, കറന്റ്, റെക്കറിങ്, ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് DICGC നിയമം സംരക്ഷണം നൽകും.
കഴിഞ്ഞ വർഷം ഇൻഷ്വർ ചെയ്ത ബാങ്ക് നിക്ഷേപ പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി സർക്കാർ ഉയർത്തിയിരുന്നു.
ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് നിയമത്തിലെ ഭേദഗതികൾക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
നൂറുകണക്കിന് സ്റ്റാർട്ടപ്പുകളെ LLP നിയമഭേദഗതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
LLP നിയമത്തിലെ പിഴവുകൾക്ക് ക്രിമിനൽ നടപടി ചാർജ്ജ് ചെയ്തിരുന്നവ ഒഴിവാക്കുന്നതാണ് ഭേദഗതി.
ബാങ്ക് തകർന്നാലും നിക്ഷേപം തിരികെ കിട്ടും
ബിൽ നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
Related Posts
Add A Comment