12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തയ്യാറെടുത്ത് കൊച്ചി ഇൻഫോപാർക്ക്.
12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അടിസ്ഥാന സൗകര്യവികസനം ഇൻഫോപാർക്ക് നടത്തുന്നു.
കൂടുതൽ IT കമ്പനികളെ സ്വാഗതം ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള വികസനമാണ് നടത്തുന്നത്.
ഈ വർഷം ഇന്ത്യയിലെ IT വ്യവസായം 11 ശതമാനം വളർച്ച നേടുമെന്ന് CRISIL റിപ്പോർട്ട് ചെയ്തിരുന്നു.
വളർച്ചാ സാധ്യതകൾ കണക്കിലെടുത്ത് ഇൻഫോപാർക്ക്, ഓഫീസ് സ്പെയ്സ് 10 ലക്ഷം ചതുരശ്ര അടി കൂട്ടുന്നു.
2.63 ഏക്കർ സ്ഥലത്ത് മൂന്ന് ടവറുകളുള്ള Caspian Techpark Campus നിർമ്മാണം അവസാന ഘട്ടത്തിലാണ്.
കാസ്പിയൻ ടെക്പാർക്ക് ക്യാമ്പസ് മൊത്തം വിസ്തീർണ്ണം 4.50 ലക്ഷം ചതുരശ്ര അടിയാണ്.
1.30 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം നൽകുന്ന ആദ്യ ടവർ 2022 ആദ്യ ക്വാർട്ടറിൽ പൂർത്തിയാകും.
മറ്റൊരു ക്യാമ്പസായ CloudScape Cyber Park, 62,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും.
നിലവിൽ 61,000 പേർക്ക് ജോലി ചെയ്യാവുന്ന 92 ലക്ഷം ചതുരശ്രയടി ഓഫീസ് സൗകര്യം ഇൻഫോപാർക്കിലുണ്ട്.
ഈ വർഷം അവസാനത്തോടെ ഇൻഫോപാർക്കിലെ മൊത്തം ഓഫീസ് സ്ഥലം ഒരു കോടി ചതുരശ്രയടിയായി ഉയരും.
ഇൻഫോപാർക്കിൽ 12000 തൊഴിലവസരങ്ങൾ
ഈ വർഷം ഇന്ത്യയിലെ IT വ്യവസായം 11 ശതമാനം വളർച്ച നേടുമെന്ന് CRISIL റിപ്പോർട്ട് ചെയ്തിരുന്നു
Related Posts
Add A Comment