പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവൽക്കരിക്കുന്നതിന് വഴിയൊരുങ്ങുന്നു
General Insurance Business (Nationalisation) ആക്ടിൽ ഭേദഗതികൾ വരുത്താൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ കുറഞ്ഞത് 51% എങ്കിലും കേന്ദ്രം കൈവശം വയ്ക്കണമെന്ന വ്യവസ്ഥ നീക്കും
മാനേജ്മെൻറ് നിയന്ത്രണം സർക്കാരിൽ നിന്ന് വാങ്ങുന്നയാൾക്ക് കൈമാറുന്നതിനുള്ള ഒരു വ്യവസ്ഥയും ഇതിലുണ്ടാകും
നിലവിലെ പാർലമെന്റ് സെഷനിൽ ധനമന്ത്രാലയം ഇൻഷുറൻസ് നിയമത്തിൽ ഭേദഗതി വരുത്തും
ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 74 ശതമാനമായി കേന്ദ്രം ഉയർത്തിയിരുന്നു
കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു പൊതു ഇൻഷുറൻസ് കമ്പനിയുടെ സ്വകാര്യവത്കരണം പ്രഖ്യാപിച്ചിരുന്നു
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയെ സ്വകാര്യവത്കരണത്തിന് NITI Aayog ശുപാർശ ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു
നാഷണൽ ഇൻഷുറൻസ് കമ്പനി, ഓറിയന്റൽ ഇന്ത്യ ഇൻഷുറൻസ് തുടങ്ങിയ കമ്പനികളും ചർച്ചയിലുളളതായും റിപ്പോർട്ട്
ബജറ്റ് പ്രഖ്യാപനം പോലെ നടപ്പ് സാമ്പത്തികവർഷത്തിൽ തന്നെ ഒരു കമ്പനിയുടെ സ്വകാര്യവത്കരണം പദ്ധതിയിടുന്നു
ഭേദഗതികൾ പാർലമെന്റ് അംഗീകരിച്ചതിനുശേഷം മാത്രമാകും സ്വകാര്യവൽക്കരണത്തിനു അന്തിമരൂപം നൽകുക
പൊതുമേഖലാ ഇൻഷുറൻസുകൾ സ്വകാര്യവൽക്കരണത്തിന്
മാനേജ്മെൻറ് നിയന്ത്രണം സർക്കാരിൽ നിന്ന് വാങ്ങുന്നയാൾക്ക് കൈമാറുന്നതിനുള്ള ഒരു വ്യവസ്ഥയും ഇതിലുണ്ടാകും
Related Posts
Add A Comment