കൺഫ്യൂഷനടിച്ച് Tesla കാർ; ചന്ദ്രനെയും ട്രാഫിക് ലൈറ്റായി കണ്ടുവെന്ന് ഉപയോക്താവ്.
Tesla കാറിന്റെ ഓട്ടോപൈലറ്റ് മോഡ് വഴിതെറ്റിച്ചുവെന്ന ആക്ഷേപവുമായി ഉപയോക്താവ്.
സവിശേഷതകളാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ കാറുകളിൽ ഒന്നാണ് ടെസ്ല ഇലക്ട്രിക് കാർ.
ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോപൈലറ്റ് മോഡാണ് ടെസ്ല കാറിന്റെ ഒരു സവിശേഷത.
ഈ സവിശേഷതയിൽ തകരാറുണ്ടെന്ന് പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കാറിന്റെ ഓട്ടോ പൈലറ്റ് സിസ്റ്റം ചന്ദ്രനെ മഞ്ഞ ട്രാഫിക് ലൈറ്റ് ആയി തെറ്റിദ്ധരിച്ചുവെന്നാണ് ആക്ഷേപം.
മഞ്ഞ ട്രാഫിക് ലൈറ്റ് കണ്ടതോടെ വേഗത കുറയ്ക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ജോർദാൻ നെൽസൺ എന്ന ഉപയോക്താവാണ് ഇലോൺ മസ്കിനെ ടാഗു ചെയ്ത് ട്വീറ്റ് ചെയ്തത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആളുകൾ ടെസ്ലയെ ട്രോളുകയും ചെയ്യുന്നു.
മീഡിയ റിപ്പോർട്ട് ചെയ്യുമ്പോൾ ട്വീറ്റിന് ഒരു ദശലക്ഷത്തിലധികം വ്യൂസും 14,000 ലൈക്കുകളും ലഭിച്ചിരുന്നു.
കാറിലെ അൽഗരിതം സംബന്ധിച്ച ഒരു പ്രശ്നമാണിതെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
തന്റെ കാറിലും സമാനമായ ഒരു പ്രശ്നമുളളതായി മറ്റൊരു ഉപയോക്താവ് റീട്വീറ്റ് ചെയ്തു.
എന്നാൽ സംഭവത്തെ കുറിച്ച് ടെസ്ലയോ മസ്കോ ഇതുവരെ ഒരു പ്രതികരണവും നൽകിയിട്ടില്ല.
Tesla ഇലക്ട്രിക്ക് കാർ ചന്ദ്രനെ ട്രാഫിക് ലൈറ്റാക്കി
ജോർദാൻ നെൽസൺ എന്ന ഉപയോക്താവാണ് ഇലോൺ മസ്കിനെ ടാഗു ചെയ്ത് ട്വീറ്റ് ചെയ്തത്
Related Posts
Add A Comment