ഇന്ധന വിലവർധനയെ മറികടക്കാൻ സോളാർ സൈക്കിൾ നിർമിച്ച് കുട്ടികൾ.
തമിഴ്നാട്ടിലെ ശിവഗംഗൈ ജില്ലയിൽ നിന്നുള്ള രണ്ടു കുട്ടികളാണ് ലോക്ഡൗണിൽ സൈക്കിൾ നിർമിച്ചത്.
12 വയസുകാരൻ വീരഗുരുഹരികൃഷ്ണനും പതിനൊന്നുകാരൻ സമ്പത്കൃഷ്ണനുമാണ് നിർമാതാക്കൾ.
സൂര്യപ്രകാശം ലഭിക്കുമ്പോൾ 30 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സൈക്കിളിന് കഴിയും
5 മണിക്കൂർ ചാർജ് ചെയ്താലും സൈക്കിൾ പ്രവർത്തനക്ഷമമാകും.
ബാറ്ററി, മോട്ടോർ, സോളാർ പാനലുകൾ എന്നിവയുപയോഗിച്ചാണ് സൈക്കിൾ സോളാറാക്കിയത്.
നിലവിലെ രൂപകൽപ്പനയിൽ മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചാരം.
വേഗത കൂട്ടാനോ കുറയ്ക്കാനോ ഉചിതമായ ഉപകരണങ്ങൾ ഘടിപ്പിക്കാനും പദ്ധതിയിടുന്നു.
ഈ സൈക്കിളിന് മൊത്തം 150 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും.
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന സ്ലോട്ടുകളും സൈക്കിളിൽ ലഭ്യമാണ്
സൈക്കിളുൾപ്പെടെ മൊത്തം നിർമാണ ചിലവ് 10,000 രൂപയാണ്.
സോളാർ സൈക്കിൾ നിർമിച്ച് കുട്ടികൾ
12 വയസുകാരൻ വീരഗുരുഹരികൃഷ്ണനും പതിനൊന്നുകാരൻ സമ്പത്കൃഷ്ണനുമാണ് നിർമാതാക്കൾ
By News Desk1 Min Read
Related Posts
Add A Comment