മർച്ചന്റ് പേയ്മെന്റ് സേവനദാതാക്കളായ BharatPe യൂണികോൺ ക്ലബിൽ ഇടംപിടിച്ചു
370 മില്യൺ ഡോളർ സമാഹരിച്ച് 2.85 ബില്യൺ ഡോളർ വാല്യുവേഷൻ BharatPe നേടി
ഈ വർഷം യൂണികോൺ ആകുന്ന 19 -ാമത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് ഭാരത്പേ
Tiger Global നയിച്ച സീരീസ് E റൗണ്ടിൽ 370 മില്യൺ ഡോളർ സമാഹരിച്ചതായി BharatPe
Dragoneer Investment Group, Steadfast Capital എന്നിവയും ഫണ്ടിംഗിൽ പുതിയ പങ്കാളികളായി
ടൈഗർ ഗ്ലോബൽ 100 മില്യൺ ഡോളറും Dragoneer,Steadfast എന്നിവ 25 മില്യൺ ഡോളറും നിക്ഷേപം നടത്തി
Sequoia Capital, Insight Partners, Coatue Management, Amplo, Ribbit Capital എന്നിവ 200 മില്യൺ ഡോളർ നിക്ഷേപിച്ചു
വ്യാപാരികൾക്കുളള പേയ്മെന്റ് സൊല്യൂഷനും മറ്റ് സാമ്പത്തിക സേവനങ്ങളും നൽകുന്ന സ്റ്റാർട്ടപ്പാണ് ഭാരത്പേ
ഒൻപത് മാസം മുമ്പ് വെറും 900 മില്യൺ ഡോളറായിരുന്നു ഭാരത് പേയുടെ മൂല്യം
140 -ഓളം നഗരങ്ങളിൽ സാന്നിധ്യമുളള ഭാരത്പേ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 300 ടൗണുകളിലേക്ക് വ്യാപിപ്പിക്കും
അടുത്ത 2 സാമ്പത്തിക വർഷങ്ങളിൽ 100,000 മുതൽ 400,000 വരെ POS ഡിവൈസുകൾ ഭാരത്പേ വിന്യസിക്കും
Related Posts
Add A Comment