ട്രെയിനുകളിൽ സൗജന്യ WiFi സേവനം നൽകുന്ന പദ്ധതി ഇന്ത്യൻ റെയിൽവേ ഉപേക്ഷിക്കുന്നു.
ട്രെയിനിൽ സൗജന്യ WiFi അധിഷ്ഠിത ഇന്റർനെറ്റ് നൽകാനുള്ള പദ്ധതി ഇന്ത്യൻ റെയിൽവേ ഉപേക്ഷിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
ട്രെയിനിലെ സാറ്റലൈറ്റ് കമ്യുണിക്കേഷൻ ടെക്നോളജിയുടെ ഭാരിച്ച ചിലവാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണം.
പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിൽ, ഹൗറ രാജധാനി എക്സ്പ്രസിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകിയിരുന്നു.
സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ടെക്നോളജിയിൽ ബാൻഡ്‌വിഡ്ത്ത് ചാർജുകൾ ഭീമമാണെന്ന് റെയിൽവേ മന്ത്രി.
ട്രെയിൻ യാത്രക്കാർക്ക് ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ലഭ്യത അപര്യാപ്തമാണെന്നും റെയിൽവേ മന്ത്രി.
ട്രെയിനുകളിൽ ഫ്രീ WiFi നൽകാൻ അനുയോജ്യമായ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ ലഭ്യമല്ലെന്നും മന്ത്രി.
മുൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ 2019 ലാണ് ട്രെയിനിൽ WiFi സേവനം നൽകാനുളള പദ്ധതി പ്രഖ്യാപിച്ചത്.
നാലു വർഷത്തിനുളളിൽ ഇന്ത്യൻ റെയിൽവേ നെറ്റ്‌വർക്കിലുടനീളമുള്ള ട്രെയിനുകളിൽ WiFi നൽകുകയായിരുന്നു ലക്ഷ്യം.
നിലവിൽ, രാജ്യത്തെ 6000-ലധികം റെയിൽവേ സ്റ്റേഷനുകളിൽ അതിവേഗ WiFi സൗകര്യം ആവിഷ്കരിച്ചിട്ടുണ്ട്.
റെയിൽവേ മന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ റെയിൽടെലിന്റെ സഹായത്തോടെയാണ് പദ്ധതി.
ഹാൾട്ട് റെയിൽവേ സ്റ്റേഷനുകൾ ഒഴികെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും CCTV സിസ്റ്റം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ 814 സ്റ്റേഷനുകളിലും 4,141 കോച്ചുകളിലും ഇതിനകം CCTV സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു.