കർണാടകയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്കായി SEED ലാബിന് രൂപം നൽകി Samsung
ഹുബ്ബളളിയിലെ KLE ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലാണ് SEED Lab സ്ഥാപിച്ചിട്ടുളളത്
AI, മെഷീൻ ലേണിംഗ്, ഡാറ്റ എഞ്ചിനീയറിംഗ് ഇവയിൽ ലോകോത്തര നിലവാരത്തിലുളളതാണ് ലാബ്
Samsung R&D ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനിയർമാർ വിദ്യാർത്ഥികൾക്ക് മെന്റർഷിപ്പ് നൽകും
മൊബൈൽ ക്യാമറ ടെക്, സ്പീച്ച് & ടെക്സ്റ്റ് റെക്കഗ്നിഷൻ, മെഷീൻ ലേണിംഗ് ഇവയിൽ മെന്റർഷിപ്പ് ലഭിക്കും
സംയുക്ത ഗവേഷണ വികസന പദ്ധതികളിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവസരം
എഞ്ചിനീയർമാരുമായി ചേർന്ന് സംയുക്തമായി പേപ്പറുകൾ പ്രസിദ്ധീകരിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും
പ്രോജക്ടുകൾക്ക് അവസാനം സാംസങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും നൽകും
PoweringDigitalIndia എന്ന സാംസങ്ങ് വിഷനോടുളള പ്രതിബദ്ധതയാണ് സീഡ്ലാബിന് രൂപം നൽകിയത്
3,000 ചതുരശ്ര അടി വിസ്തൃതിയിലാണ് സാംസങ് സീഡ് ലാബ് സ്ഥാപിച്ചിരിക്കുന്നത്
Samsung PRISM എന്ന പ്രോഗ്രാം കർണാടകയിലെ വിവിധ എഞ്ചിനിയറിംഗ് കോളജുകളിൽ സാസംങ്ങ് നടത്തുന്നുണ്ട്
AI, ML,Internet of Things & Connected Devices, 5G നെറ്റ്വർക്ക് ഇവയിലാണ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുളള പ്രോഗ്രാം
Related Posts
Add A Comment