KSUM സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേ ആറാം എഡിഷൻ ഓഗസ്റ്റ് 12ന് നടക്കും.
കോർപറേറ്റ് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാർട്ടപ്പുകളെ ബന്ധപ്പെടുത്തുന്നതിനാണ് ബിഗ് ഡെമോ ഡേ.
ഓഗസ്റ്റ് 12ന് രാവിലെ 10 മുതൽ 4 വരെയാണ് വെർച്വൽ പ്രദർശനം.
എന്റർപ്രൈസസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് ഊന്നൽ നൽകുന്നതാണ് ഈ ബിഗ് ഡെമോ ഡേ.
കോർപറേറ്റുകൾക്കും വ്യവസായങ്ങൾക്കും ഉപകാരമാകുന്ന ഉല്പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ ടെക്പ്രോഡക്ടുകൾ വികസിപ്പിച്ച 10 സ്റ്റാർട്ടപ്പുകളാണ് പങ്കെടുക്കുന്നത്.
വൻകിട കോർപറേറ്റ് സ്ഥാപനങ്ങളും ആഗോള നിക്ഷേപകരും വ്യവസായ സംഘടന പ്രതിനിധികളും പങ്കെടുക്കും.
കോർപറേറ്റ് സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ, ഫണ്ടിംഗ് ഏജൻസികൾ, ഏയ്ഞ്ചൽ നെറ്റ് വർക്ക് എന്നിവ പിന്തുണയ്ക്കും.
പങ്കെടുക്കുന്നവർക്ക് സ്റ്റാർട്ടപ്പുകളുമായി സംവദിക്കാനുളള അവസരം ലഭിക്കും.
താല്പര്യമുളളവർ https://bit.ly/BigDemoDay6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
Related Posts
Add A Comment