2012 ൽ ഒരു ഇ-കൊമേഴ്സ് മാർക്കറ്റ് പ്ലേസായിട്ടാണ് Nykaa ക്കു Falguni Nayar തുടക്കമിടുന്നത്. ഇൻവെസ്റ്റ്മെന്റ് ബാങ്കർ എന്ന നിലയിലെ പരിചയസമ്പത്തുമായി Falguni തുടക്കം കുറിച്ച സ്റ്റാർട്ടപ്പ് ഇന്ന് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് തയ്യാറെടുക്കുന്നു. ആസൂത്രണം ചെയ്തതുപോലെ IPO നടന്നാൽ പബ്ലിക് ലിസ്റ്റിംഗിനിറങ്ങുന്ന ഇന്ത്യയിലെ ആദ്യ വനിതാ നേതൃത്വത്തിലുള്ള യൂണികോൺ ആയിരിക്കും Nykaa. 525 കോടി രൂപ വരെയുള്ള ഫ്രഷ് ഷെയറുകളും നിലവിലുള്ള ഓഹരിയുടമകളുടെ 4.3 കോടി വരെ ഓഹരികൾ വിൽക്കുന്നതിനുള്ള ഓഫറും Nykaa, IPOയിൽ ഉൾപ്പെടും. സെബിക്ക് സമർപ്പിച്ച പ്രാഥമിക രേഖകൾ പ്രകാരം, ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ടു ചെയ്തത് Nykaa ബിസിനസിന് 4 ബില്യൺ ഡോളറിലധികം വിലമതിക്കുമെന്നാണ്. കമ്പനിയുടെ പകുതിയോളം ഷെയറുകൾ Falguni Nayarക്കും കുടുംബത്തിനുമാണ്. അതായത് സ്റ്റാർട്ടപ്പ് പ്രാരംഭ പ്രവചനങ്ങൾ മറികടന്നാൽ അവരുടെ ഓഹരിയുടെ മൂല്യം 2 ബില്യൺ ഡോളർ കവിയാം.
ഏതാണ്ട് ഒൻപത് വർഷങ്ങൾക്കുളളിൽ മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഒന്നിലധികം വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ഒരു ഫാഷൻ ഡിവിഷൻ, ഒരു ഹോം ഡെക്കോർ യൂണിറ്റ് എന്നിങ്ങനെ വൈവിധ്യവത്കരണം നീളുന്നു. മസ്കാരയും മേക്കപ്പ് റിമൂവറും മുതൽ velvety kohl ഇന്ത്യൻ ഐലൈനർ, മെഹന്ദി വരെ 2500 ലധികം ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ സ്കിൻ ടോണുകൾക്ക് അനുസൃതമായാണ് ഫാൽഗുനി, നൈക പ്രോഡക്ടുകൾ ക്രമീകരിച്ചത്. ഫൗണ്ടേഷനിൽ 1500 ഓളം ഷേഡുകളും നെയിൽ പോളിഷിൽ 2700 ഓളം ഷേഡുകളും നൈക ഓഫർ ചെയ്യുന്നു. ഒന്നിലധികം ഓഫ് ലൈൻ സ്റ്റോറുകളിൽ കയറിയിറങ്ങാതെ ഒരൊറ്റ ഓൺലൈൻ സ്റ്റോറിൽ ഉപയോക്താവിന് എല്ലാ ചോയ്സുകളും നൈക നൽകുന്നു.
നിലവിലുള്ള നിക്ഷേപകനായ Steadview ക്യാപിറ്റലിൽ നിന്ന് 66.64 കോടി രൂപ സമാഹരിച്ച് 1.2 ബില്യൺ ഡോളർ മൂല്യവുമായി യൂണികോൺ പദവി നേടി. 2021. Estee Lauder, MAC Cosmetics പോലുളള അന്താരാഷ്ട്ര ബ്രാൻഡുകളുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നു. വെബ്സൈറ്റുകൾ, ആപ്പുകൾ, 70-ലധികം സ്റ്റോറുകൾ എന്നിവയിലൂടെ കമ്പനി 24.5 ബില്യൺ രൂപ വരുമാനം മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തി.
പുരുഷന്മാരുടെ വ്യക്തിഗത പേഴ്സണൽ കെയർ പ്രോഡക്ടുകൾക്കായുളള ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമായ NykaaMan അടുത്തിടെ അവതരിപ്പിച്ചു. ഇന്ത്യയിലെ 15 ബില്യൺ ഡോളർ വരുന്ന ബ്യൂട്ടി മാർക്കറ്റിൽ മത്സരം കടുത്തതാണ്. ടെക്നോളജി, മാർക്കറ്റിംഗ്, പ്രൊഡക്റ്റ് എക്സ്റ്റൻഷനുകൾ എന്നിവയിൽ നിക്ഷേപം നടത്തി അതിൽ മുന്നിട്ടുനിൽക്കുക എന്നതാണ് നൈകയുടെ തന്ത്രം.
സൗന്ദര്യ ലോകത്ത് ഇന്ത്യ ഇപ്പോഴും ഒരു ചെറിയ വിപണിയാണ്, എന്നാൽ സമ്പദ്വ്യവസ്ഥയ്ക്കൊപ്പം സൗന്ദ്യര്യവിപണിയും വളരുന്നുണ്ട്. 2025 വരെ രാജ്യത്ത് ബ്യൂട്ടി മാർക്കറ്റ് പ്രതിവർഷം 8% ൽ കൂടുതൽ വളരുമെന്ന് ടെക്നോപാക് കണക്കാക്കുന്നു. നായിക എന്നർത്ഥം വരുന്ന സംസ്കൃത പദത്തിൽ നിന്നുമാണ് Falguni നൈക എന്ന പേര് സ്വീകരിച്ചത്. അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സൗന്ദര്യവിപണിയുടെ നായികയായി മാറുകയാണ് ഫാൽഗുനിയും നൈക എന്ന ബ്രാൻഡും.