ട്രെയിൻ യാത്രക്കാർക്ക് വൺസ്റ്റോപ്പ് സൊല്യൂഷൻ Rail Madad ആരംഭിച്ച് ഇന്ത്യൻ റെയിൽവെ.
ഇനിമുതൽ വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗിക്കേണ്ടതില്ല.
ഉപഭോക്തൃ പരാതി, അന്വേഷണം, നിർദ്ദേശം, സഹായം എന്നിവയ്ക്കുള്ള ഒരു ഏകീകൃത പരിഹാരമാണിത്.
എല്ലാത്തരം അന്വേഷണങ്ങൾക്കും പരാതികൾ നൽകാനും ഇനി 139 എന്ന നമ്പർ ഉപയോഗിക്കാം.
വെബ്ബ്, ആപ്പ്, SMS, സോഷ്യൽ മീഡിയ, ഹെൽപ്പ് ലൈൻ നമ്പർ എന്നിവയെല്ലാം Rail Madad നു കീഴിലാകും.
ഹെൽപ്പ് ലൈൻ സൗകര്യം 12 ഭാഷകളിലും 24 മണിക്കൂറും ലഭ്യമാണെന്നും റെയിൽവേ മന്ത്രാലയം.
രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യമറിയിച്ചത്.
139 ഹെൽപ്പ് ലൈൻ വഴി ലഭിച്ച പരാതികളിൽ 99.93% പരാതികളും പരിഹരിച്ചതായി അശ്വിനി വൈഷ്ണവ്.
രാജ്യത്തൊട്ടാകെ 1,040 കിസാൻ റെയിൽ സർവീസുകൾ 72 റൂട്ടുകളിലായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏകദേശം 3.38 ലക്ഷം ടൺ ചരക്കാണ് കിസാൻ റെയിൽ സർവീസുകൾ വഴി റെയിൽവേ എത്തിക്കുന്നത്.
പച്ചക്കറികൾ, പഴങ്ങൾ ഉൾപ്പെടെയുളളവയുടെ ട്രാൻസ്പോർട്ടേഷന് കൂടുതൽ കിസാൻ റെയിൽ സർവീസ് പരിഗണിക്കുന്നു.
റെയിൽവേ 45,881 കിലോമീറ്റർ വൈദ്യുതീകരണം പൂർത്തിയാക്കിയതായും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
Related Posts
Add A Comment