മിതമായ നിരക്കിലുളള പുതിയ ഇലക്ട്രിക് സ്കൂട്ടർ U-GO പുറത്തിറക്കി ഹോണ്ട
ചൈനീസ് കമ്പനിയായ Wuyang-Honda വഴിയാണ് Honda U-GO പുറത്തിറക്കിയത്
നിലവിൽ U-GO ചൈനീസ് വിപണിയിൽ മാത്രമാണ് ലഭ്യമാകുന്നത്
അർബൻ റൈഡിംഗിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഭാരം കുറഞ്ഞ ഇ-സ്കൂട്ടറാണ് U-GO
സ്റ്റാൻഡേർഡ് മോഡലിൽ 1.2 kW ഹബ് മോട്ടോർ ആണുളളത്,1.8 കിലോവാട്ടാണ് പരമാവധി ഔട്ട്പുട്ട്
സ്റ്റാൻഡേർഡ് പതിപ്പിന് മണിക്കൂറിൽ 53 കിലോമീറ്റർ വേഗതയുണ്ട്
കുറഞ്ഞ സ്പീഡ് മോഡലിന് പരമാവധി പവർ 1.2 കിലോവാട്ടും പരമാവധി വേഗത 43 കി.മീ ആണ്
ഈ രണ്ട് മോഡലുകളും 1.44 kWh ശേഷിയുള്ള റിമൂവബിൾ ലിഥിയം അയൺ ബാറ്ററി വാഗ്ദാനം ചെയ്യുന്നു
വേഗത, ദൂരം, ചാർജ്, റൈഡിംഗ് മോഡ് തുടങ്ങിയവ അറിയാൻ LCD സ്ക്രീനും സ്കൂട്ടറിലുണ്ട്
12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ അലോയ് വീലുകളാണ് ഇ-സ്കൂട്ടറിന്റെ സവിശേഷത
ചൈനീസ് വിപണിയിൽ ഹോണ്ട U-GO, 1,150 ഡോളർ അതായത് ഏകദേശം 85,000 രൂപയ്ക്കാണ് ലഭിക്കുന്നത്
വൈകാതെ ഇന്ത്യയടക്കമുളള വിപണിയിലും Honda U-GO എത്തുമെന്നാണ് റിപ്പോർട്ട്
Related Posts
Add A Comment