ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി TikTok.
ഫേസ്ബുക്കിനെ മറികടന്നാണ് ടിക് ടോക്ക് ഈ നേട്ടം കരസ്ഥമാക്കിയത്.
ഡൗൺലോഡുകളിൽ യുഎസിൽ പോലും ടിക് ടോക്ക്, ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും മറികടന്നു.
യുഎസിലും യുകെയിലുമുള്ള ടിക് ടോക്കിന്റെ വ്യൂവിംഗ് ടൈം യൂട്യൂബിനേക്കാൾ കൂടുതലാണ്.
2020ൽ നടത്തിയ ഗ്ലോബൽ സർവ്വേ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പിന്റെ ജനപ്രിയത സൂചിപ്പിക്കുന്നു.
ള്ളടക്കത്തിന്റെ കാര്യത്തിൽ സംഗീതവും കോമഡികളും കൂടുതൽ ജനപ്രിയമാവുകയാണ്.
ചൈനയുടെ തന്നെ Likee എന്ന ഷോർട്ട് വീഡിയോ ആപ്പ് ഗ്ലോബൽ ഡൗൺലോഡിംഗിൽ എട്ടാമതുണ്ട്.
ഉപഭോക്താക്കൾ സ്വകാര്യത ആവശ്യപ്പെടുന്നതിനാൽ ഡാറ്റ സംരക്ഷണത്തിനും കൂടുതൽ പ്രാധാന്യമേറിയിട്ടുണ്ട്.
വ്യക്തിപരമായ സ്വകാര്യതയെക്കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിക്കുന്നതിനാൽ ടെലിഗ്രാമിന് സ്വീകാര്യതയേറി.
പാൻഡമിക് കാലത്ത് ഗ്ലോബൽ ഡൗൺലോഡിംഗിൽ ടെലിഗ്രാം ഏഴാം സ്ഥാനത്തേക്കെത്തി.
പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നതടക്കം കൂടുതൽ പ്രൈവസി ഫീച്ചറുകളാണ് ടെലിഗ്രാമിന് ഗുണമായത്.
ഹ്രസ്വ വീഡിയോകൾ ജനപ്രിയമാകുന്നത് തുടരുമെന്ന് ആപ്പ് മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ App Annie വിലയിരുത്തുന്നു.
ജനപ്രിയ ആപ്പായി TikTok
യുഎസിൽ പോലും ടിക് ടോക്ക്, ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും മറികടന്നു.
Related Posts
Add A Comment