ഇന്ത്യയിലെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബ് & റിസർച്ച് സെന്ററുമായി കേരള പോലീസ്.
തിരുവനന്തപുരത്ത് ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്റർ പ്രവർത്തനമാരംഭിച്ചു.
ഡ്രോണുകൾ സുരക്ഷാ ഭീഷണിയായി മാറുന്ന സാഹചര്യത്തിലാണ് ഡ്രോൺ ഫോറൻസിക് ലാബ് & റിസർച്ച് സെന്റർ തുടങ്ങിയത്.
അനധികൃത ഡ്രോണുകൾ കണ്ടെത്തുവാനും ഡ്രോണിന്റെ ഉപയോഗവും ലാബ്-കം-റിസർച്ച് സെന്റർ പഠനവിധേയമാക്കും.
സൈബർ ഡോമിന്റെ കീഴിലുളള ലാബിൽ വിവിധ ഡ്രോണുകളുടെ പ്രവർത്തന വിവരങ്ങൾ ശേഖരിക്കും.
പോലീസ് സേനയ്ക്ക് ആവശ്യമായ ഡ്രോണുകളുടെ നിർമാണവും സെന്റർ സാധ്യമാക്കും.
ദുരന്തനിവാരണത്തിനും ആരോഗ്യമേഖലയിലും ഉപയോഗിക്കാനാവുന്ന ഡ്രോണുകൾ നിർമിക്കും.
അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന എല്ലാത്തരം ഡ്രോണുകളും തിരിച്ചറിയാനുളള ആന്റിഡ്രോൺ സംവിധാനമുണ്ടാകും.
ചാരപ്രവർത്തനം, കള്ളക്കടത്ത്, തീവ്രവാദമടക്കം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്.
Related Posts
Add A Comment