അഗ്രികൾച്ചർ വേസ്റ്റിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി ശാസ്ത്രജ്ഞർ.
പുനെ MACS – ARI സെന്റിയന്റ് ലാബിലെ ശാസ്ത്രജ്ഞരാണ് കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിച്ചത്.
സെല്ലുലോസും ഹെമിസെല്ലുലോസും അടങ്ങിയ നെല്ല്, ഗോതമ്പ്, ചോളം അവശിഷ്ടങ്ങളാണ് ഉപയോഗിക്കുന്നത്.
ഹൈഡ്രജൻ ഫ്യുവൽ-സെൽ സാങ്കേതികവിദ്യ, BEV- കൾക്കൊപ്പം ഒരു സമാന്തര സാങ്കേതിക വിദ്യയാകും.
പുതിയ സാങ്കേതികവിദ്യ വാണിജ്യ വാഹനങ്ങൾക്ക് അനുയോജ്യമാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നു.
ഉപയോഗശൂന്യമായ കാർഷിക അവശിഷ്ടങ്ങളിൽ നിന്നുളള ഹൈഡ്രജൻ ഊർജ്ജ സ്വയംപര്യാപ്തത നേടാൻ സഹായിക്കും.
ഉപയോഗശൂന്യമായ കാർഷിക അവശിഷ്ടങ്ങൾ സ്വീകരിക്കുന്നത് കർഷകർക്കും ഗുണം ചെയ്യും.
200 ദശലക്ഷം ടൺ ഉപയോഗശൂന്യമായ കാർഷിക അവശിഷ്ടങ്ങൾ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നതായി ലാബ് പറയുന്നു.
രാജ്യത്ത് ഇത്തരം കാർഷിക അവശിഷ്ടങ്ങൾ ഭൂരിഭാഗവും കത്തിച്ചുകളയുകയാണ് ചെയ്യാറുളളത്.
ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്കുളള സങ്കീർണത ഇല്ലെന്നതാണ് ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങളുടെ പ്രത്യേകത.
രാജ്യം ഫോസിൽ ഇന്ധനങ്ങൾക്ക് ബദൽ തേടുമ്പോഴാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ.
Related Posts
Add A Comment