പ്രമുഖ ചൈനീസ് കമ്പനി Xiaomi റോബോട്ടിക്സിലും കരുത്ത് തെളിയിക്കുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ക്വാഡ്രുപെഡൽ റോബോട്ട് CyberDog ആണ് Xiaomi അവതരിപ്പിച്ചത്
ഡെവലപ്പർമാർക്ക് ബിൽഡ് ചെയ്യാനും ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ള ഒരു ഓപ്പൺ സോഴ്സ് റോബോട്ടാണിത്
ഗ്രാഫിക്സ് പ്രോസസർ,ചിപ്പ്, നിർമാണ കമ്പനിയായ NVIDIA യുടെ AI ടെക്നോളജിയാണ് സൈബർഡോഗിന്റെ കരുത്ത്
മൂന്ന് USB-C പോർട്ടുകളും ഒരു HDMI പോർട്ടും ഷവോമിയുടെ സൈബർ ഡോഗിനുണ്ട്
ടച്ച്, അൾട്രാസോണിക് സെൻസറുകൾ, ക്യാമറ, GPS എന്നിവയുൾപ്പെടെ സൈബർഡോഗിന് ശരീരത്തിൽ 11 സെൻസറുകളാണ്
AI ക്യാമറകൾ, ബൈനോക്കുലാർ അൾട്രാ-വൈഡ് ക്യാമറകൾ, ഇന്റലിന്റെ RealSense D450 ഡെപ്ത് ക്യാമറയുമാണ് സെൻസറുകളിൽ
സൈബർഡോഗിന് ഉടമയെ പിന്തുടരാനും തടസ്സങ്ങൾ മറികടക്കാനും ഈ സാങ്കേതികവിദ്യ പര്യാപ്തമാണെന്ന് ഷവോമി പറയുന്നു
ഭാവം തിരിച്ചറിയാനും മനുഷ്യരുടെ മുഖങ്ങൾ ട്രാക്കുചെയ്യാനും തിരഞ്ഞെടുക്കാനും സൈബർ ഡോഗിന് കഴിയും
മൊബൈൽ ആപ്പ്, വോയ്സ് കൺട്രോൾ, റിമോട്ട് കൺട്രോൾ ഇവയിലൂടെ സൈബർഡോഗിനെ നിയന്ത്രിക്കാം
മണിക്കൂറിൽ 11 കിലോമീറ്റർ വേഗത്തിൽ ഓട്ടവും ചാട്ടവും ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതും സാധ്യമാകും
ബാക്ക്ഫ്ലിപ്പ് ചെയ്യാനും ഉരുളാനും പിൻകാലുകളിൽ നിൽക്കാനും സൈബർ ഡോഗിന് കഴിയും
പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്സിന്റെ സ്പോട്ടിനേക്കാൾ വില കുറവാണ് Xiaomi യുടെ CyberDog
ബോസ്റ്റൺ ഡൈനാമിക്സ് സ്പോട്ട് 74,500 ഡോളറിന് വിൽക്കുമ്പോൾ ഷവോമിയുടെ സൈബർഡോഗിന് 1,540 ഡോളറാണ്
ഓപ്പൺ സോഴ്സ് പര്യവേഷണങ്ങൾക്കായി 1000 യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ ഷവോമി പുറത്തിറക്കുന്നത്
Related Posts
Add A Comment